Image

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ ആകെ 724 മാത്രം

Published on 27 March, 2020
ഇന്ത്യയില്‍ കൊറോണ ബാധിതര്‍ ആകെ 724 മാത്രം
ന്യൂഡല്‍ഹി: 130 കോടി ജനങ്ങളുള്ളഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവര്‍724 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 66 പേര്‍ക്ക് രോഗം ഭേദമായി. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 17പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ന്യു യോര്‍ക്ക് സിറ്റിയില്‍ മാത്രം 40,000 പേര്‍ക്കാണു കോവിഡ് ബാധിച്ചിരിക്കുന്നത്

ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ 677 പേര്‍ ഇന്ത്യക്കാരും 47 പേര്‍ വിദേശികളുമാണ്. കോവിഡിനു ചികില്‍സിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 640.

വ്യാഴാഴ്ച് കൊറോണ ബാധിച്ച് വ്യാഴാഴ്ച ഇന്ത്യയില്‍ ആറ് പേര്‍ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ മരണ സംഖ്യയാണിത്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ്റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് 27 സംസ്ഥാനങ്ങളിലായി 103 ജില്ലകളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ നാല്, ഗുജറാത്തില്‍ മൂന്ന്, കര്‍ണാടകത്തില്‍ രണ്ട്, മധ്യപ്രദേശ്, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഇപ്പോള്‍ കേരളത്തിലാണ്. 126 പേര്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര 124 പേര്‍

വിദേശത്തുനിന്ന് മടങ്ങിയെത്തിയരെ കണ്ടെത്താനും നിരീക്ഷണം ശക്തമാക്കാനും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവില്‍ ഭൂരിഭാഗവും വിദേശത്തുനിന്ന് മടങ്ങിയെത്തിവരാണെന്നും കത്തില്‍  സൂചിപ്പിച്ചു. 

വിദേശത്തുനിന്ന് വന്ന 15 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇമേഗ്രേഷന്‍ ബ്യൂറോ നേരത്തെ കൈമാറിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

വൈറസ് വ്യാപനം ചെറുക്കാന്‍ മുഴുവന്‍ വിദേശ യാത്രക്കാരെയും നിരീക്ഷണത്തിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക