മുംബൈ: മുംബൈയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. 82 വയസുകാരനായ ഡോക്ടറാണ് മരിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോക്ടറുടെ കുടുംബത്തിലെ ആറ് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ കൊച്ചുമകന്‍ മാര്‍ച്ച് 12നാണ് വീട്ടില്‍ തിരിച്ചെത്തിയത്.
അതേസമയം ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 724 ആയി ഉയര്‍ന്നു. 22 പേര്‍ മരിച്ചു.