Image

സംവിധായകന്‍ കെ.എ. ശിവദാസ് അന്തരിച്ചു

Published on 27 March, 2020
സംവിധായകന്‍ കെ.എ. ശിവദാസ് അന്തരിച്ചു
തൃശ്ശൂര്‍: മലയാള സിനിമാ സംവിധായകന്‍ കെ.എ ശിവദാസ് അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയില്‍ വെച്ചായായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂരാണ് സ്വദേശം. 

പി. ചന്ദ്രകുമാറിന്റെ കൂടെ സംവിധാന സഹായി ആയി സിനിമാജീവിതം ആരംഭിച്ചു. 1980ല്‍ പുറത്തിറങ്ങിയ വെടിക്കെട്ട്' എന്ന സിനിമയുടെ സംവിധായകനായിരുന്നു. സുകുമാരന്‍, ജലജ, ആലുമ്മൂടന്‍, ജി കെ പിള്ള, കുതിരവട്ടം പപ്പു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. 

ഗണേശ് കുമാറിന്റെ പിതാവും മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപ്പിള്ള മുഴുനീള കഥാപാത്രം അഭിനയിച്ച ഏക സിനിമ എന്ന പ്രത്യേകത കൂടി വെടിക്കെട്ടിനുണ്ട്. 1979ല്‍ പുറത്തിറങ്ങിയ ലജ്ജാവതി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക