Image

കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം

Published on 27 March, 2020
കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം

ന്യൂഡല്‍ഹി: കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും 2019ലെ പ്രളയസഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

2019ലെ പ്രളയധനസഹായം നല്‍കുന്നതില്‍ നിന്നും കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. 2100 കോടി രൂപയാണ് കേരളം പ്രളയധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക