Image

കൊറോണ: നീറ്റ് പരീക്ഷ മാറ്റിവെച്ചു

Published on 27 March, 2020
കൊറോണ: നീറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി. 2020 ) മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം മേയ് മൂന്നിനായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്.

പരീക്ഷ എഴുതാനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഈ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നും കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക