Image

കോവിഡ് 19: മലയാളി ഹെൽപ്പ് ലൈൻ പ്രബന്ധരചനയും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു

അനിൽ പെണ്ണുക്കര Published on 27 March, 2020
കോവിഡ് 19: മലയാളി ഹെൽപ്പ് ലൈൻ പ്രബന്ധരചനയും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി: ലോകത്തെ ഭീതിയിലാഴ്ത്തിയ കോ വിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകളിൽ കഴിയുന്ന യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും, കുട്ടികൾക്കുമായി കോവിഡ് -19 ബോധവൽക്കരണ ലേഖന മത്സരവും ഡ്രോയിംഗ് മത്സരവും സംഘടിപ്പിക്കുന്നു.

മിക്കവാറും എല്ലാവരും വീട്ടിൽ താമസിക്കുകയും സാമൂഹിക ഒറ്റപ്പെടൽ പരിശീലിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോൾ ഉള്ളത് .ഈ ആഗോള പ്രതിസന്ധിയെ അവർ വീട്ടിൽ തന്നെ തുടരുമ്പോൾ അവർക്ക് എങ്ങനെ പ്രത്യേക രീതിയിൽ സഹായിക്കാമെന്നതിനെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന പ്രബന്ധങ്ങൾ ആണ് തയ്യാറേക്കേണ്ടത് .ഇംഗ്ലീഷിലും മലയാളത്തിലും പ്രബന്ധങ്ങൾ തയ്യാറാക്കാം .ഉത്തരവാദിത്തമുള്ള പൗരന്മാരായി നാളെ രേഖപ്പെടുത്തേണ്ട ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനു വേണ്ടിയാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .കോവിഡ് -19 പ്രധിരോധ ആശയങ്ങൾ തന്നെയാണ് ചിത്രരചനയുടെയും വിഷയം . 6-9 വയസ്,2. 10- 13 വയസ്സ്,14- 17 വയസ്സ്,18- 24 വയസ്സ് എന്നിങ്ങനെ ഗ്രൂപ്പുകളിൽ ആണ് മത്‌സരം വിജയികളാകുന്നവർക്ക്  ഒന്നാം സമ്മാനം: $ 101 ,രണ്ടാം സമ്മാനം: $ 76 ,മൂന്നാം സമ്മാനം: $ 51 എന്നിങ്ങനെ ഓരോ ഗ്രൂപ്പിലും സമ്മാനം നൽകുന്നതാണ് .
 
2020 മാർച്ച് 27 നും ഏപ്രിൽ 25 നും ഇടയിൽ ഉപന്യാസങ്ങളും ചിത്രങ്ങളും ലഭിക്കണം എല്ലാ ഉപന്യാസങ്ങളും,ചിത്രങ്ങളും  പ്രശസ്ത ജഡ്ജിമാരുടെ പാനൽ പരിഗണിക്കും.വീടുകളിൽ കഴിയുന്ന യുവജങ്ങളെയും കുട്ടികളെയും കൂടുതൽ കർമ്മോത്സുകരാക്കുവാൻ നടത്തുന്ന ഈ മത്സരങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാകണമെന്ന് മലയാളി ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർമാരായ  ഡോ.ജഗതി നായരും, ബൈജു വർഗ്ഗീസും അറിയിച്ചു. അറിയിച്ചു.മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം .
Contact Information : Dr Simi Jesto 773 677 3225 ,Dr Jagathy Nair :561 632 8920 ,
Dr Jaimol Sreedhar -484 535 1555 ,Anitha Nair -203 690 9463
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക