Image

കോവിഡ്-19 നിര്‍മ്മാര്‍ജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയില്‍

Published on 28 March, 2020
കോവിഡ്-19 നിര്‍മ്മാര്‍ജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയില്‍
സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറൊന ദേവാലയത്തില്‍ ഫൊറോന ഇടവക വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും വി.കുര്‍ബാനയും, ആരാധനയും നടത്തപ്പെടുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയത്തില്‍ പോയി വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വരുന്ന ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കുര്‍ബാന ഒരു ബദല്‍ സംവിധാനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

www.Sanjosekanayachurch.com എന്ന വെബ്സൈറ്റ് വഴിയും ഫേസ്ബുക്ക് വഴിയും എല്ലാ ദിവസത്തെയും വി.കുര്‍ബാനയും, ആരാധനയും ഓണ്‍ലൈന്‍ വഴി കാണാവുന്നതാണ്.

കോവിഡ് 19 നിര്‍മ്മാജ്ജനത്തിനായി ദിവ്യകാരുണ്യസന്നിധിയില്‍ 33 ദിവസം എന്ന യൂട്യൂബ് വീഡിയോയും സജി അച്ചന്‍ ഓണ്‍ലൈന്‍ ലൈവ് ബ്രോഡ് കാസ്റ്റിംഗിലൂടെ എല്ലാ ദിവസവും ചെയ്തു വരുന്നു.

തിങ്കള്‍ മുതല്‍-ശനിവരെ-വൈകുന്നേരം 7.30 PM PST ഇന്ത്യന്‍ ടൈം-8.00 AM ഉം Ist
ഞായറാഴ്ച 11.00 AM PST ഉം ആണ് live broadcast time.

അസി പറത്തറ, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളി എന്നിവര്‍ എല്ലാ ദിവസത്തെ വി. കുര്‍ബാനയ്ക്കും സഹായങ്ങള്‍ ചെയ്തുവരുന്നു. കൈകാരന്‍മാരായ സിജോ പറപ്പള്ളി, ബേബി ഇടത്തില്‍, എബ്രഹാം രാമച്ചനാട്ട്, ആല്‍ഫി വെള്ളിയാന്‍ (വീഡിയോ , ഫേസ്ബുക്ക്, വെബ്‌സൈറ്റ് ലൈവ്) വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ സജി അച്ചനോടൊപ്പം കൂട്ടായി പ്രവൃത്തിച്ചുു വരുന്നു.

ലോകമെമ്പാടുമുള്ള ദൈവജനത്തിനു വേണ്ടി, കോവിഡ് 19 വൈറസ് മൂലം രോഗാവസ്ഥയില്‍ ആയിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി, അവരെ ശുശ്രൂഷിക്കുന്ന വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി, സന്നദ്ധ സംഘടനകള്‍ക്കും, ഭരണാധികാരികള്‍ക്കും, കോവിഡ് 19 ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇടവക ജനത്തിനും വേണ്ടി ഈ തിരു കര്‍മ്മങ്ങള്‍ സമര്‍പ്പിക്കുന്നു

www.sanjosekanayachurch.com
www.youtube.com/channd/ucasgvouzgpa-j5hfyzjyz6w

കോവിഡ്-19 നിര്‍മ്മാര്‍ജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക