Image

കൊച്ചിയിലെ കോ​വി​ഡ് മ​ര​ണം: മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ ക​ര്‍​ശ​ന വ്യ​വ​സ്ഥ​കളുമായി ആരോഗ്യ വകുപ്പ്

Published on 28 March, 2020
കൊച്ചിയിലെ കോ​വി​ഡ് മ​ര​ണം: മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ ക​ര്‍​ശ​ന വ്യ​വ​സ്ഥ​കളുമായി ആരോഗ്യ വകുപ്പ്

കൊ​ച്ചി: സംസ്ഥാനത്ത് ആ​ദ്യ​ത്തെ കോവി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ വ്യ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. 


കോ​വി​ഡ് പ്രൊ​ട്ടോ​കോ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ പൂര്‍ത്തിയാക്കുക .


ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടേ​യും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും സം​സ്കാ​ര ച​ട​ങ്ങി​ന് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്.


ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കോവിഡ് ബാധിതന്റെ മൃ​ത​ദേ​ഹം വി​ട്ട് കൊ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ വ്യാ​പ​ന സാ​ധ്യ​ത​യെ​ല്ലാം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.


സം​സ്കാ​ര ച​ട​ങ്ങി​ല്‍ കൂടുതല്‍ പേര്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട് . ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മൃ​തദേ​ഹം കൊ​ണ്ട് പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റ​ട​ക്കം പ​തി​നാ​ല് ദി​വ​സ​ത്തെ നി​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും അധികൃതര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.


മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്ക​ണം. മു​ഖം മാ​ത്രം കാ​ണാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ യാ​ണ് മൃ​ത​ദേ​ഹം വി​ട്ട് ന​ല്‍​കു​ന്ന​ത്. സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ന്ന് മാ​ത്ര​മെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​നും അ​നു​മ​തി​ ലഭിച്ചിട്ടുള്ളൂ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക