Image

കോവിഡ് 19 : ഡാലസിൽ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു

പി.പി.ചെറിയാൻ Published on 28 March, 2020
കോവിഡ് 19 : ഡാലസിൽ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു
ഡാലസ് ∙ ടെക്സസ് സംസ്ഥാനത്തെ കൗണ്ടികളിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് പോസിറ്റിവ് കേസുകളും മരണങ്ങളും ഡാലസ് കൗണ്ടിയിൽ നടന്നതിനെ തുടർന്നുള്ള സാഹചര്യത്തെ നേരിടുന്നതിന് ഒരു  ബ്രിഗേഡ് നാഷണൽ ഗാർഡിനെ അടിയന്തരമായി നിയമിക്കുകയാണെന്ന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് മാർച്ച് 27 വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
   നിയന്ത്രണാതീതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാൻ ഇതല്ലാതെ വേറൊരു മാർഗ്ഗവുമില്ലെന്നും ഗവർണർ പറഞ്ഞു.ഡാലസ് കൗണ്ടിയിൽ വെള്ളിയാഴ്ച മാത്രം (മാർച്ച് 27ന്)  പുതിയതായി 64  പുതിയ  പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 367 ആയി. കൗണ്ടിയിൽ  ഇതുവരെ ഏഴു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
      നോർത്ത് ടെക്സസിൽ മൂന്നു ബിഗ്രേഡുകളെയാണ് വിട്ടു നൽകിയതെന്നും അതിൽ ഒരു ബ്രിഗേഡ് ഡാലസ് കൗണ്ടിയിൽ    മെഡിക്കൽ അസിസ്റ്റൻസിനായി നിയോഗിക്കുകയാണെന്നും ഗവർണർ പറഞ്ഞു.മിലിട്ടറി റൂൾ നടപ്പാക്കുന്നതില്ല മറിച്ചു കൊറോണ വൈറസ് കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായി മെഡിക്കൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതായിരുന്നു സേനയുടെ ദൗത്യമെന്നും ഗവർണർ പറഞ്ഞു.
   ഡാലസ് കൗണ്ടിയിൽ രോഗബാധിതരായി ആശുപത്രിയിൽ എത്തുന്നവരിൽ 30% രോഗികളേയും ഇന്റൻസീവ് കെയർ യൂണിറ്റിലാണ് അഡ്മിറ്റ് ചെയ്യുന്നത്. ഇവരിൽ ബഹുഭൂരിപക്ഷം രോഗികളും 60 വയസ്സിനു മുകളിലുമുള്ളവരാണെന്നും ആശുപത്രി അധികൃതർ പറയുന്നു.പരിചയ സമ്പന്നരായ റിട്ടയർ ചെയ്ത മെഡിക്കൽ സ്റ്റാഫിനെ എപ്രകാരം പ്രയോജനപ്പെടുത്താം എന്ന് പരിശോധിച്ചു വരികയാണെന്നു ഡാലസ് കൗണ്ടി മെഡിക്കൽ സൊസൈറ്റി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക