Image

ഷാരൂഖി​െന്‍റ സര്‍ക്കസും കുറ്റാന്വേഷണ പരമ്ബര​ ബ്യോംകേഷ്​ ബക്ഷിയും ദൂര്‍ദര്‍ശനില്‍ തിരിച്ചുവരുന്നു

Published on 28 March, 2020
ഷാരൂഖി​െന്‍റ സര്‍ക്കസും കുറ്റാന്വേഷണ പരമ്ബര​ ബ്യോംകേഷ്​ ബക്ഷിയും ദൂര്‍ദര്‍ശനില്‍ തിരിച്ചുവരുന്നു

ന്യൂഡല്‍ഹി: 90കളില്‍ ​കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്​ടപ്പെട്ടിരുന്ന രണ്ട്​ പരമ്ബരകള്‍ പുനഃസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂര്‍ദര്‍ശന്‍. ഡിറ്റക്​ടീവ്​ ബ്യോംകേഷ്​ ബക്ഷിയും സര്‍ക്കസുമാണ്​ വൈകാതെ നമ്മുടെ സ്വീകരണമുറിയിലേക്ക്​ തിരികെയെത്തുന്നത്​.


കിങ്​ ഖാന്‍ ഷാരൂഖ്​ ബോളിവുഡ്​ അടക്കിവാഴുന്നതിന്​ മുമ്ബ്​ ദൂര്‍ദര്‍ശനില്‍ അഭിനയിച്ച പരമ്ബരയാണ്​​ സര്‍ക്കസ്​. അസിസ്​ മിര്‍സയും കുന്ദന്‍ ഷായും ചേര്‍ന്ന്​ സംവിധാനം ചെയ്​ത സീരീസ്​ 16 എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്​. ഞായറാഴ്​ച രാത്രി എട്ട്​ മണിമുതല്‍ ഡി.ഡി നാഷണലില്‍ സര്‍ക്കസ്​ സംപ്രേക്ഷണം ചെയ്യുമെന്ന്​ ദൂര്‍ദര്‍ശന്‍ അധികൃതര്‍ അറിയിച്ചു. 


രേണുക ഷെഹാനെ, നിര്‍മാതാവും നടനുമായ അശുതോഷ്​ ഗൗരികര്‍ എന്നിവരും സര്‍ക്കസില്‍ പ്രധാനകഥാപാത്രങ്ങളായിരുന്നു.

ഡിറ്റക്​ടീവ്​ ബ്യോംകേഷ്​ ബക്ഷി ഇന്ന്​ 11 മണിമുതല്‍ സംപ്രേക്ഷണം തുടങ്ങിക്കഴിഞ്ഞു. 


ഷെര്‍ലോക്​ ഹോംസി​​െന്‍റ ഇന്ത്യന്‍ അവതാരം എന്ന്​ വിളിക്കാവുന്ന ബ്യോംകേഷ്​ ബക്ഷി പ്രശസ്​ത ബംഗാളി എഴുത്തുകാരന്‍ ശരദിന്ധു ബാന്ത്യോപാദ്യായുടെ കഥാപാത്ര സൃഷ്​ടിയാണ്​​. 1993 മുതല്‍ 1997 വരെ സംപ്രേക്ഷണം ചെയ്​തിരുന്ന ഇൗ കുറ്റാന്വേഷണ സീരീസില്‍ രജിത്​ കപൂറാണ്​ ബക്ഷിയായി എത്തിയത്​. അജിത്​ കുമാര്‍ ബാനര്‍ജിയെന്ന കഥാപാത്രമായി കെ.കെ റൈനയും വേഷമിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക