Image

കൊറോണ കാലത്ത് ആശുപത്രി സന്ദര്‍ശിച്ച് രാധിക ആപ്‌തെ

Published on 28 March, 2020
കൊറോണ കാലത്ത് ആശുപത്രി സന്ദര്‍ശിച്ച് രാധിക ആപ്‌തെ

ബോളിവുഡ് നടി രാധിക ആപ്‌തെയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആശുപത്രി സന്ദര്‍ശിച്ചു എന്ന ക്യാപ്ഷനോടെ ആശുപത്രിയില്‍ മാസ്‌ക്ക് ധരിച്ചിരിക്കുന്ന ഫോട്ടോയാണ് രാധിക പങ്കുവച്ചിരിക്കുന്നത്. കൊറോണ കാലത്ത് ആശുപത്രി സന്ദര്‍ശിച്ചത് എന്തിനാകും എന്ന ആശങ്കയിലാണ് ആരാധകര്‍.

ഭര്‍ത്താവ് ബെനഡിക്ട് ട്രെയ്‌ലറിനൊപ്പം ലണ്ടനിലാണ് താരം. ”ആശുപത്രി സന്ദര്‍ശനം…കോവിഡ് 19 അല്ല” എന്നാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പേടിക്കാനൊന്നുമില്ല, എല്ലാം സുഖമാണ്, സ്വയം ഐസൊലേഷനിലാണ് എന്ന ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

സുരക്ഷിതയായിരിക്കൂ, സൂക്ഷിക്കണം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് താരം ഇന്ത്യയില്‍ നിന്നും ലണ്ടനില്‍ താമസിക്കുന്ന ഭര്‍ത്താവിനടുത്തേക്ക് പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക