Image

കൊ​റോ​ണ വൈ​റ​സ് പ്രതിരോധം; രാജ്യത്തോട് സഹായമഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി

Published on 28 March, 2020
കൊ​റോ​ണ വൈ​റ​സ് പ്രതിരോധം; രാജ്യത്തോട് സഹായമഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വിറ്ററിലൂടെയുള്ള അ​ഭ്യ​ര്‍​ഥ​ന.


അതേ സമയം പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക്
നല്‍കാന്‍ മുഴുവന്‍ ബിജെപി എംപിമാര്‍ക്കും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി.


ബിജെപി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ വേതനം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ ട്രസ്റ് 500 കോടി നല്കുമെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക