Image

കോവിഡ്19 ചെറുക്കാന്‍ എല്ലാശക്തിയും?(ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 28 March, 2020
കോവിഡ്19 ചെറുക്കാന്‍ എല്ലാശക്തിയും?(ബി ജോണ്‍ കുന്തറ)
ഇവിടെ ആദ്യമായി നമ്മുടെ ആരോഗ്യ സംരക്ഷണ രംഗങ്ങളില്‍ വര്‍ത്തിക്കുന്നവര്‍ക്ക് നമ്മുടെയെല്ലാം അകംനിറഞ്ഞ നന്ദി അര്‍ഹിക്കുന്നു. ഇവരില്‍ നമ്മില്‍ പലരും, മക്കളും മറ്റു ബന്ധുക്കളും സ്നേഹിതരും എല്ലാം ഉണ്ട്.

അമേരിക്ക മാത്രമല്ല നിരവധി ലോകരാഷ്ട്രങ്ങള്‍, 150 ലേറെ രാജ്യങ്ങള്‍ ഈ വൈറസ് ചെറുക്കുന്നതിനും നശിപ്പിക്കുന്നതിനും. രാഷ്ട്രത്തിന്റ്റെ മുഴുവന്‍ ശക്തിയിലും നീക്കങ്ങള്‍ നടത്തുന്നു.

ഇതേപ്പറ്റിയല്ലാതെ മറ്റൊന്നിനും പൊതുമേഖലകളിലും മാധ്യമങ്ങളിലും വാര്‍ത്തകളില്‍ സ്ഥാനമില്ല. അമേരിക്കയില്‍ എല്ലാ തലങ്ങളിലുമുള്ള ഭരണ നേതാക്കള്‍ ദിനം തുടങ്ങുന്നതുതന്നെ കൊറോണാ വൈറസ് ഗെതി എവിടെ ചെറുക്കുന്നതിനുള്ള നടപടികള്‍ എങ്ങിനെ നീങ്ങുന്നു എന്നീ കാര്യങ്ങളിലുള്ള അറിയിപ്പുകളുമായി.
രോഗബാധ ഉറപ്പായവരുടെ എണ്ണത്തില്‍ ഇപ്പോള്‍ അമേരിക്കഎന്ന് വാര്‍ത്തകള്‍ കാട്ടുന്നു അത് സ്വാഭാവികമെന്ന് വിദഗ്ദ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. ഒരു കാരണം ഇവിടെ ഓരോ ദിനവും 50000 ത്തിലധികം പരിശോധനകള്‍ നടക്കുന്നു അതുപോലതന്നെ ഫലം അറിയുന്നതിനുള്ള സമയവും വളരെ ചുരുങ്ങിയിരിക്കുന്നു. ഇവിടെ കണക്കുകളൊന്നും അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല അതെല്ലാം നിങ്ങള്‍ എന്നും കാണുന്നുണ്ട് കേള്‍ക്കുന്നുണ്ട്.

ആഗോളതലത്തില്‍ നടക്കുന്ന ബോധവല്‍ക്കരണം എല്ലാവരും ശ്രദ്ധിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഈ വൈറസ് താമസിയാതെ നമ്മുടെമുന്നില്‍ തോറ്റു വീഴും. വലിയൊരു സംഭ്രാന്തിക്ക് നാം ഇടം നല്‍കരുത്.
ന്യൂയോര്‍ക്ക് പട്ടണ മേഖലയാണ്, ഇതില്‍  അമേരിക്കയില്‍ ഇന്നത്തെ പ്രധാന ശ്രദ്ധ. അവിടെ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു ഇപ്പോഴും മൂര്‍ധന്യം കണ്ടിട്ടില്ല എന്നതാണ് നിഗമനം. അതു മുന്നില്‍ക്കണ്ട് ഭരണനേതാക്കള്‍ തയ്യാറെടുപ്പ് ശീഘ്രഗതിയില്‍ നടത്തുന്നു.

സിറ്റിയിലെ ജാവീസ് സെന്റ്റര്‍ എന്ന ബൃഹത്തായ കെട്ടിടത്തില്‍ ആര്‍മി, വേണ്ടിവന്നാല്‍ രണ്ടായിരത്തിലധികം രോഗികളെ പ്രവേശിപ്പിക്കുന്നതിനുതകുന്ന ഒരു ഹോസ്പിറ്റല്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ നേവിയുടെ 'കംഫര്ട് ' എന്ന, 1000 ത്തിലധികം രോഗികളെ ചികില്‍സിക്കുന്നതിനുതകുന്ന കപ്പല്‍ തിങ്കളാഴ്ച ന്യൂയോര്‍ക് തുറമുഖത്തെത്തുന്നു .വേണ്ടിവന്നാല്‍ ഇനിയും ഒഴിഞ്ഞുകിടക്കുന്ന വലിയ കെട്ടിടങ്ങള്‍ ആശുപത്രികളാക്കി മാറ്റാം എന്ന് ആര്‍മി എഞ്ചിനീര്‍സ് പറയുന്നു.

അതുപോലതന്നെ പ്രസിഡന്റ്റ് തന്റ്റെ യുദ്ധകാല അടിയന്തിരാവസ്ഥ നിയമങ്ങള്‍ ഉപയോഗിച്ചു ആവശ്യമുള്ള ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആജ്ഞകള്‍ പുറപ്പെടുവിക്കുന്നു.

സാമ്പത്തിക തലത്തില്‍ ഇതിനോടകം നിങ്ങള്‍ക്കറിയാം എല്ലാ തലങ്ങളിലും പൊതുജനത്തെ സഹായിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു അമേരിക്കയുടെ ചരിത്രത്തില്‍ ഇതുപോലെ ഭീമമായ ഒരു ചിലവഴിക്കല്‍ ബില്‍ പാസാക്കുന്നത് ആദ്യം.ഏതാനും ദിനങ്ങള്‍ക്കകം ഒട്ടുമുക്കാല്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ നല്ലൊരു തുകയെത്തും. അതിനു പുറമെ ജോലി നഷ്ടപ്പെട്ടവര്‍ക്കും വേതനം ലഭിക്കുന്നതിനും സ്ഥാപനങ്ങള്‍ക്ക് സഹായം.

നാം പലേ തലങ്ങളിലും സ്വയപര്യാപ്തത ഉള്ളതിനാല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക എളുപ്പം. ഇന്ധനം, ഭഷ്യ സാധനങള്‍ ഇവയൊന്നും ഇന്നത്തെ സാഹചര്യത്തില്‍ പുറം രാജ്യങ്ങളില്‍ നിന്നും വാങ്ങേണ്ട ആവശ്യമില്ല.ആയതിനാല്‍ രാജ്യമേറ്റെടുക്കുന്ന ഇതുപോലുള്ള സാമ്പത്തിക ബാധ്യതകള്‍ ഒരു വലിയ ഭാരമായി മാറുകയില്ല.

നനമ്മുടെ ഭാഗത്തുനിന്നുമുള്ള സഹകരണം എല്ലാരീതികളിലും ഉണ്ടെങ്കില്‍ ഈ വൈറസിനെ കാലതാമസമില്ലാതെ കീഴ്പ്പെടുത്തുന്നതിന് സാധിക്കും. മരുന്നുകള്‍ പലതും നിര്‍മ്മിതിയില്‍ പരീക്ഷണനല്‍കലുകള്‍ ഉടനെ തുടങ്ങും അതുപോലതന്നെ പ്രതിരോധ വാക്‌സിന്‍ അതും അടുത്ത വര്‍ഷത്തിനകം സന്നദ്ധമാകും.

ഇതില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിച്ചു ജീവിത രീതികള്‍ പലതിലും വ്യത്യാസങ്ങള്‍ വരുത്തി നാം വീണ്ടും താമസിയാതെ ഭയം കൂടാതെ യാത്ര മുന്നോട്ടു കൊണ്ടുപോകും
ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടത് ഈ അവസരം രാഷ്ട്രീയ പകപോക്കലുകള്‍ തീര്‍ക്കുവാനുള്ളതല്ല കാരണം പലേ സോഷ്യല്‍ മാധ്യമങ്ങളിലും നമ്മുടെ ആളുകള്‍ കേന്ദ്ര ഭരണ നേതാക്കളെ കാര്യമറിയാതെ വിമര്‍ശിക്കുന്നതും, കുറ്റപ്പെടുത്തുന്നതുo അവഹേളിക്കുന്നതും കാണുന്നുണ്ട്. അത് നിങ്ങളെ നിങ്ങള്‍ തന്നെ തരംതാഴ്ത്തുന്നു എന്നോര്‍ക്കുക . ഈയൊരു സംഘര്‍ഷാവസ്ഥ മാറട്ടെ നിങ്ങള്‍ക്ക് അവസരങ്ങള്‍ വീണ്ടും കിട്ടും.
ബി ജോണ്‍ കുന്തറ

കോവിഡ്19 ചെറുക്കാന്‍ എല്ലാശക്തിയും?(ബി ജോണ്‍ കുന്തറ)
Join WhatsApp News
George Varghese 2020-03-28 16:46:13
Yes he has Made AMERICA GREAT AGAIN .........far exceeded in the number of corona patients than any other country.........
Jose 2020-03-29 18:02:09
"Yes he has Made AMERICA GREAT AGAIN .........far exceeded in the number of corona patients than any other country......... " Sarcasm sir? What a smart solution for the current crisis! Then what do we do? Select someone who will cure the problem overnight? Who would be that miracle worker? Any names or ideas sir? criticizing someone without offering a better solution is the sign of a coward. Let us be constructive. If you have better ideas, let president Trump know through your representatives. Have you done that? Talk can be cheap but sensible talksare few and far in between. President Trump did not create corona virus. In the meantime think about what president trump is doing. Support him anyway you can. That is the right thing to do. He is the only president you have right now. Don't bite the hands that feed you. By the way, I have a question. If you receive money from the "stimulus package", are you going to send it back because it came from the current administration?
Latest News 2020-03-29 19:54:40
By Douglas Thompson | The Public Forum · Published: 11 hours ago Updated: 11 hours ago Events of today make it clear to me that the Republicans in Congress must draw up articles of impeachment to have President Trump removed from office as soon as possible. Millions of lives are at stake. The world economy is at stake. Our democracy is at stake. An insane narcissist stands in the way of our future and must be removed. We know that the Democrats can't do this alone. The election in November will be too late. Sen. Mitch McConnell must act now for the good of this country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക