Image

കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

Published on 28 March, 2020
കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി : മട്ടാഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച 69കാരന്റെ മൃതദേഹം സംസ്‌കരിച്ചു. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍. പത്തടി താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്.

സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മൃതദേഹം കളമശ്ശേരി കോവിഡ് ചികിത്സാകേന്ദ്രത്തില്‍നിന്ന് കൊണ്ടുപോയത്. പള്ളിയില്‍ എത്തിച്ച ഉടന്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളംപേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്.

വളരെ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായിരുന്ന വ്യക്തിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ കഴിഞ്ഞില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.   ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും പ്രമേഹമുള്ളവരും രോഗികളായുണ്ട്. ഇവരെ വളരെ ശ്രദ്ധയോടെ പരിചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക