Image

അമേരിക്കയിലെ ആരോഗ്യ മേഖല തകർന്നെന്നോ? കഥയറിയാതെ ആട്ടം കാണുന്നവർ (ബിന്ദു ഫെർണാണ്ടസ്, ഹ്യൂസ്റ്റൺ

(ബിന്ദു ഫെർണാണ്ടസ്, ഹ്യൂസ്റ്റൺ Published on 28 March, 2020
അമേരിക്കയിലെ ആരോഗ്യ മേഖല തകർന്നെന്നോ? കഥയറിയാതെ ആട്ടം കാണുന്നവർ (ബിന്ദു ഫെർണാണ്ടസ്, ഹ്യൂസ്റ്റൺ
ശൈലജ ടീച്ചർ എന്ന ആരോഗ്യ മന്ത്രിയും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും കൂടെ കേരളത്തിലെ ആരോഗ്യ രംഗത്ത് വളരെ നല്ല മാറ്റങ്ങൾ വരുത്തി എന്നത് വളരെയധികം പ്രശംസിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതും തന്നെ .അതിനർത്ഥം അമേരിക്കയിലെ ആരോഗ്യ മേഖല തകർന്നടിഞ്ഞു എന്നല്ല.കേരളത്തിൽ 1991 മുതൽ 2006 വരെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ച ഒരു നഴ്സ് എന്ന നിലക്ക് കേരളത്തിലെ ആശുപത്രികളെ കുറിച്ച് ആധികാരികമായി തന്നെ എനിക്ക് പലതും പറയാനും എഴുതാനും കഴിയും.ചില തുറന്നെഴുത്തുകൾ ഞാൻ നടത്തിയാൽ ഇന്ന് വലിയ വലിയ ആളുകൾ എന്ന് പറഞ്ഞ് കൊമ്പത്തിരിക്കുന്നവർ അകത്തായി ഗോതമ്പുണ്ട വരെ തിന്നേണ്ട ഗതികേട് ഉണ്ടായി എന്ന് വരും.

ഒരു നഴ്സ് ആശുപത്രിയുടെ ഉൾത്തളങ്ങൾ കാണും പോലെ ഒരു ആരോഗ്യ പ്രവർത്തകരും കാണില്ല എന്ന് ഞാൻ വേണേൽ വെല്ല് വിളിക്കാം.കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്സിങ്ങ് സ്റ്റുഡൻ്റ് ആയാണ് തുടക്കം.നഴ്സിങ്ങ് പഠനത്തിൻ്റെ ഭാഗമായി കോഴിക്കോട് NMCH,IMCH, ചെസ്റ്റ് ഹോസ്പിറ്റൽ ,കുതിരവട്ടം മാനസിക രോഗ ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി, പബ്ലിക്ക് ഹെൽത്ത് പഠനത്തിൻ്റെ ഭാഗമായി ഉള്യേരി കന്നൂർ പഞ്ചായത്തിലെ പബ്ലിക്ക് ഹെൽത്ത് സെൻറർ ഇവിടങ്ങളിൽ എല്ലാം കയറി ഇറങ്ങിയിട്ടുണ്ട്.പഠനം കഴിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ,പിന്നെ രാജേന്ദ്ര നഴ്സിങ്ങ് ഹോം ,DHS പോസ്റ്റിങ്ങ് ആയി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം.PSC കിട്ടി മഞ്ചേരി ഡിസ്ട്രിക്ക് ഹോസ്പിറ്റലിൽ .അത് ഇപ്പോൾ മെഡിക്കൽ കോളേജാണ് എന്ന് തോന്നുന്നു . 

അവിടന്ന് ട്രാൻസ്ഫർ മേടിച്ച് കൊണ്ടോട്ടി ബ്ലോക്ക് PHC യിൽ ഹെഡ് നഴ്സ് പൊസിഷനിൽ ഇരുന്നിട്ടുണ്ട്.അഞ്ച് വർഷത്തെ ലീവെടുത്ത് അമേരിക്കയിലേക്ക് വരാനുള്ള പഠനത്തിൻ്റെ ഭാഗമായി ഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടര വർഷം ജോലി ചെയ്ത പരിചയം.ഇത്രയും ഇടങ്ങളിലാണ് ഒരു നഴ്സ് എന്ന നിലയിൽ പന്ത്രണ്ട് പതിമൂന്ന് വർഷം നാട്ടിൽ പയറ്റിയത് .കേരളത്തിലെ ആരോഗ്യ രംഗത്തെ നല്ല വശങ്ങൾ അറിയുന്ന ഒരാൾ എന്നത് പോലെ തന്നെ അതിനുള്ളിൽ നടക്കുന്ന കള്ളത്തരങ്ങൾ ,കൈക്കൂലി ,തുടങ്ങി പലതിനും സാക്ഷ്യം വഹിച്ച ആളും .കൈക്കൂലി വാങ്ങാൻ കൂട്ടാക്കാത്തത് കൊണ്ട്.ഒരു ആശുപത്രിയിലെ രാഷ്ട്രീയ കള്ളക്കൂട്ടങ്ങളുടെ കെണിയിൽ പെട്ട് ഒരു ദിവസം സസ്പെൻഷൻ മേടിച്ച നഴ്സുമാണ്.

ഇന്ന് ഭരിക്കുന്ന പിണറായിയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തിലെ സഖാക്കൾ കൈക്കൂലി വാങ്ങി കൊണ്ട് ആരോഗ്യ രംഗത്തെ വിറ്റ് തുലക്കാൻ ശ്രമിച്ചതിനെ എതിർത്തതിനാണ് അവർ എനിക്ക് സസ്പെൻഷൻ മേടിച്ച് തന്നത് എന്നറിയിക്കട്ടെ .അന്ന് ഗർഭിണി ആയിരുന്ന എന്നോട് സഖാക്കൾ ചെയ്ത ക്രൂരതകൾ വേറൊരു പോസ്റ്റിൽ പറയാം .ക്രൂരതകളിൽ പെട്ട് ജീവിക്കാനും ജോലി ചെയ്യാനും സമ്മതിക്കാതെ ഇരുന്ന നാളുകളിൽ ഒരു താങ്ങാകാൻ ഇന്നത്തെ പ്രതിപക്ഷവും ഉണ്ടായിരുന്നില്ല.

അമേരിക്കയിൽ എത്തി അവിടത്തെ ഹോസ്പിറ്റലുകൾ കണ്ടപ്പോൾ ഇത് ആശുപത്രിയോ ഫൈവ് സ്റ്റാർ ഹോട്ടലോ എന്ന് ഞാൻ സംശയിച്ച് പോയിട്ടുണ്ട്.അവിടെ ഒരു രോഗിക്ക് കിട്ടുന്ന പരിചരണം കണ്ടപ്പോൾ,ഒരു രോഗിയായി ഒരു ദിവസം അമേരിക്കയിലെ ഹോസ്പിറ്റലിൽ കിടക്കണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.നാട്ടിലെ പോലെ ഡോക്ടർമാർ ഇവിടെ രാജാക്കന്മാരല്ല.രോഗിയാണ് ഒരു ആശുപത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി,രോഗിയുടെ ഒരവകാശങ്ങളും ഇവിടെ നിഷേധിക്കാറില്ല.ഒരു രോഗി പരാതിപ്പെട്ടാൽ,അതിൽ സത്യം ഉണ്ടെന്ന് നിയമത്തിന് ബോധ്യപ്പെട്ടാൻ ഒരു ആശുപത്രി ഈടാക്കേണ്ട പിഴ കേട്ടാൽ നിങ്ങൾ ഞെട്ടി പോകും.ആ കേസിൽ കുടുങ്ങി പോയ നഴ്സായാലും ഡോക്ടറായാലും ബാക്കി ആരായാലും അവരുടെ ജോലി ചെയ്യാനുള്ള ലൈസൻസ് വരെ ഇല്ലാതായ് പോകും.

ഇത്രയും പറഞ്ഞത് കഥയറിയാതെ ആട്ടം കാണുന്ന ഒരു കൂട്ടം മനുഷ്യരോടാണ്.ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് പറയുമ്പോൾ ഒന്നുകിൽ അവിടെ കണ്ട പരിചയം വേണം.അവിടെ ജോലി ചെയ്ത പരിചയം വേണം.അതിനെ കുറിച്ച് എന്തേലും അറിവ് വേണം.ആരേലും എന്തേലും വീഡിയോ ക്ലിപ്പിട്ട് ,ആ നാട്ടിൽ അത് നടന്ന് , ഈ വീട്ടിൽ ഇത് നടന്ന് പറഞ്ഞ് ആ വീഡിയോകൾ ഷെയർ ചെയ്ത് പരത്തുന്നതിന് മുൻപ് അതിൽ എത്ര സത്യം ഉണ്ടെന്ന് നോക്കണം.

ബാക്കി അമേരിക്കൻ വിശേഷം പിന്നാലെ
അമേരിക്കയിലെ ആരോഗ്യ മേഖല തകർന്നെന്നോ? കഥയറിയാതെ ആട്ടം കാണുന്നവർ (ബിന്ദു ഫെർണാണ്ടസ്, ഹ്യൂസ്റ്റൺ
Join WhatsApp News
Joseph Abraham 2020-03-28 14:47:44
Congratulations Bindu! Well said and you need to write more in the future.
Muthe 2020-03-28 15:31:55
God bless you, Our God is faithful, this time we need to kneel down and pray.
Subash thomas 2020-03-28 16:23:02
It is better to be poor in USA, because they have everything free. Please don’t worry about them. No hospital can deny medical care based on their financial status. Thanks
Saju 2020-03-28 21:38:28
ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക കൊറോണ വൈറസിന് മുന്നില്‍ പാടെ തകര്‍ന്നിരിക്കുകയാണ്. പകര്‍ച്ച വ്യാതികള്‍ മൂന്നാം ലോകരാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന ധാരണയില്‍ കൊറോണയെ തുടക്കത്തില്‍ നിസാരമായിക്കണ്ട അമേരിക്കയിലും ഇന്ന് കാര്യങ്ങള്‍ പിടിവിട്ടുപോയ അവസ്ഥയാണ്. ഇന്നലെ ഒറ്റ ദിവസംകൊണ്ട് പതിനെട്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ വൈറസ് പ്രതിരോധത്തിനായി ലോക വികസിത രാജ്യങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അമേരിക്കയിലെ ആശുപത്രിയില്‍ കൊറോണ വ്യാപനത്തോടെ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞിരിക്കുകയാണെന്ന് ഡോക്ടറുടെ തുറന്നുപറച്ചില്‍. READ ALSO ലോക്ക്ഡൗണ്‍: ഭക്ഷണമില്ല, തലചായ്ക്കാന്‍ ഇടമില്ല; ദില്ലിയില്‍ നിന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം #WatchVideo ഇങ്ങനെയും മനുഷ്യര്‍; മാനവ മൂല്യമുള്ള ഈ മനുഷ്യസ്‌നേഹി പ്രചോദനമാകട്ടെ ഒന്നാം നമ്പര്‍ രാജ്യമെന്ന് അഹങ്കരിക്കുമ്പോഴും രാജ്യത്ത് ആശുപത്രികളില്‍ കൊറോണ രോഗികളെ ചികിത്സിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനം പോലുമില്ലെന്നാണ് ഡോക്ടര്‍ തുറന്ന് സമ്മതിക്കുന്നത്. ‘പ്രസിഡണ്ട് ഉള്‍പ്പെടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളൊക്കെയും സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നാണ് പറയുന്നത് എന്നാല്‍ ഞങ്ങള്‍ പറയുന്നു സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണ്. ശരാശരി ഒരു ദിവസം ഞങ്ങള്‍ 200 രോഗകളെയാണ് കാണാറ് എന്നാല്‍ ഇന്നത് നാനൂറും അതിന് മുകളിലും എത്തുന്നു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയ്‌ക്കെത്തുന്നവരുടെ സിടി സ്‌കാന്‍ എടുത്ത് നോക്കുമ്പോള്‍ അവര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തുന്നു, ആക്‌സിഡണ്ടില്‍പ്പെട്ട് ചികിത്സയ്‌ക്കെത്തുന്നവര്‍ക്കുള്‍പ്പെടെ രോഗം സ്ഥരീകരിക്കുന്ന അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകരെല്ലാം അധികജോലിയിലാണ് എന്നാല്‍ എനിക്ക് എന്റെ രോഗികളെ പരിചരിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ഞാന്‍ ഇത് തുറന്നുപറഞ്ഞതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം പക്ഷെ സ്ഥിതിഗതികള്‍ അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ലോകം അറിയണം’ ഡോക്ടര്‍ പറയുന്നു
Valsa 2020-03-28 18:33:17
Are you really worried about us in USA. Why you are this excited to talk about bad things about America. I still love my mother land and wish a healthy wealthy life for them. PLEASE DON’t BE CRUEL WHEN PEOPLE IN OTHER PARS OF THE WORLD SUFFERING. We are all connected by our humanity. Bindi, good job in expressing your voice.
Health 2020-03-28 19:37:47
കേരളത്തിലെ കുറെ കള്ളത്തരങ്ങൾ നേരിൽ കാണാൻ പറ്റി എന്നു തോന്നുന്നു. കാരണം അവിടെ അങ്ങനെയൊക്കെ ആണ്. അമേരിക്കയിൽ കള്ളത്തരങ്ങൾ ഒന്നും കാണാൻ പറ്റില്ല കാരണം ഇവിടെ കള്ളത്തരങ്ങൾ കാണിക്കുന്ന എല്ലാം മുകൾതട്ടിൽ ആണ്. കള്ളത്തരങ്ങൾ എല്ലായിടത്തുമുണ്ട് പലരീതിയിൽ ആണെന്ന് മാത്രം. സർക്കാർ ഏതായാലും കേരളത്തിൽ ഇപ്പോൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കേമം എന്നല്ലാതെ ഒന്നും പറയാനില്ല അത് വച്ച് താരതമ്യം ചെയ്താൽ ഇപ്പോൾ അമേരിക്ക ഒരുപടി പുറകിലാണ് എന്ന് തന്നെ പറയേണ്ടി വരും. അമേരിക്കയിലെ ആരോഗ്യരംഗം താറുമാറായിട്ടൊന്നും ഉണ്ടാവില്ല പക്ഷേ ഇപ്പോൾ എന്തോ ദീർഘവീക്ഷണം കുറഞ്ഞു പോയോ എന്നൊരു തോന്നൽ അത്രയേ ഉള്ളൂ. അതെ അതുതന്നെയാണ്.
George 2020-03-28 21:34:14
Very well said Bindhu, those who are criticizing America especially Kerala people are like frog in well, thinking that well is a biggest ocean in the world.
Monish Joshy 2020-03-28 22:56:30
Corona virus spreads faster if the weather is colder, here in USA we have the best healthcare in the world but Corona is spreading fast, 347 million people live here, if half of us get corona, we don't have 100 million beds, ventilators and N95 masks but India has only 150,000 ventilators, fewer beds and masks than what we have here, if India was more Colder, half a billion people might have got infected but grace of God, Corona might not do a bad damage to India
chandran Kaiveli 2020-03-28 23:08:27
കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് പിഴവു പറ്റി എന്നെങ്കിലും സമ്മതിക്കണമായിരുന്നു
George Puthenkurish 2020-03-28 23:33:29
ശൈലജ ടീച്ചറും പിണാറായിയും കൊറോണ വൈറസ്സ് എന്ന പ്രശ്നപരിഹാരത്തിന്റെ ഒരു ഭാഗംമാത്രമാണ്. അവരുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയം തന്നെ എന്നാൽ, ഈ പ്രശംസകൾക്ക് വേണ്ടി കാത്തു നില്കാതെ, മാരകമായ രോഗാണുക്കളുടെ നടുവിലൂടെ നടന്നു രോഗികളെ പരിചരിക്കുന്ന ആതുരാലയ ജീവനക്കാർ അവരാണ് യഥാർത്ഥത്തിൽ ജനങ്ങളുടെ ആദരവിന്‌ അർഹർ. അത് ഈ സമയത്തു മാത്രമല്ല ഏത് സമയത്തും . അവരിൽ ഡോക്ടേഴ്സ് . നഴ്‌സ്മാർ, മറ്റു സാങ്കേതിക ജീവനാക്കാർ ഇവരെല്ലാം ഉണ്ട്. വളരെ നാളുകൾക്ക് മുൻപ്, തുച്ഛ വേദനത്തിന്റെ പേരിൽ സമരം ചെയ്‍തപ്പോൾ, ആതുരസ്ഥാപന മുതലാളികൾ ഈ മാലാഖമാരെ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കി. അന്ന്, മുതലാളി വർഗ്ഗത്തിന്റ കൂട്ടുപിടിച്ച് കേരളത്തിലെ മിക്ക വൈദ്യന്മാരും മിണ്ടാതെ നിന്നു. ഇന്ന്, മാലാഖയാണ്, ദേവതയാണ് എന്ന് പറഞ്ഞു പൊക്കി കൊണ്ട് നടക്കുന്ന, കേരളത്തിലെ നേതാക്കൾ, ഈ കൊറോണ വൈറസിന്റെ കാലം കഴിയുമ്പോൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണാം. എന്തായാലും, അമേരിക്കയിൽ ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നവർക്കറിയാം, അവർ ഏത് കാലത്തും എത്രമാത്രം ഇവിടെ ആദരിക്കപ്പെടുന്നു എന്ന് . ആതുരരംഗത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും, നിങ്ങളുടെ അപരിമിതവും നിരുപാധികവുമായ സേവനത്തിന് ഹൃദയത്തിൽ നിന്നും നന്ദി
Jamed 2020-03-28 23:49:39
How much money do we give to other countries? More than two hundred countries receive U.S. aid. It disproportionately goes to a few, however, with the top five all receiving over $1 billion per year as of 2016: Iraq ($5.3 billion), Afghanistan ($5.1 billion), Israel ($3.1 billion), Egypt ($1.2 billion), and Jordan ($1.2 billion).Oct 1, 2018
josecheripuram 2020-03-29 13:05:40
People give suggestions without knowing a thing.Some people have advice for anything under the sun.I being a writer I have faced the same situation,people criticize my writings without even reading.
Viji 2020-03-29 00:51:28
There is no difference between high class and low class in America. No one can refuse medical care in hospital emergency, doesn't matter how big or small your health issues are. The government deduct medicare from all employees and use that money for the treatment of people who cannot afford insurance and other expensive tests. please do not state anything to downgrade American healthcare system, of course some ups and downs happens but that doesn't mean that the system completely wrong.especially in this pandemic situation, all the countries are worried and need to work together.
Why US A give away 2020-03-29 07:12:43
We Americans destroyed Iraq, Afganistan, Vietnam, Korea simply to use weapons and make money for republican weapon manufacture cos. So now we have to rebuild them. Isreal is a free loader and it must be stopped. -Revathi.
Baby Tholanikunnel 2020-03-29 09:50:14
Yes it is true America was not prepared to meet the covid-19 challenge that we are facing now. Because we are facing a pandemic that is capable of affecting all people ( an out break of disease of global proportion). In this case a novel virus that most likely made a transition from a wild animal to human. That means deforestation and attacking wild animals can’t continue and the nature reacts in a way the maintain a balance. But most of the countries are not prepared to meet the challenge caused by novel viral outbreaks or even novel bacterial diseases that are resistant to currently available antibiotics. Check the past history of previous pandemics and let’s use this opportunity to educate ourselves. At the same time we need to make constructive criticism. In that aspect US outsourced a lot of manufacturing thus providing jobs and technology to developing countries and took advantage of cheep labour. Because of this we fell short with PPD for health care workers. But this is temporary and American health care system is one of the best in the world. When somebody walks into ER they are taken care irrespective of their income or residential status. Let’s hope this virus can’t survive and infect people in warm temperature in countries like India and some parts of Africa. Use this opportunity to learn and teach future generations.
Elsy Thomas 2020-03-30 13:34:16
അമേരിക്കയുടെ കാര്യം ഞാൻ കേട്ടിട്ടേയുള്ളൂ. പക്ഷെ ഇപ്പോഴത്തെ അവസ്ഥ - കൊ റോണയെ പ്രതിരോധിക്കുന്നതിൽ കേരളം അമേരിക്കയെക്കാൾ മുമ്പിൽ തന്നെയാണെന്ന് അഗീകരിക്കേണ്ടി വരും.
Thankamani Mohan 2020-03-30 16:09:12
Well done Bindu.
Brigitte 2020-03-31 10:27:19
Well said, Bindhu. We NRIs were so worried about our motherland during flood disaster and was busy fundraising and praying, instead of criticizing their system. Brothers and sisters, this is a global pandemic and this could get worse anywhere at any time. So let us support each other and pray for a fast recovery from this pandemic.
Bibin Thattil 2020-04-02 02:01:00
https://www.facebook.com/100000761174719/posts/2771125729589439/?d=n
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക