Image

മദ്യം കിട്ടിയില്ല: ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു

Published on 28 March, 2020
മദ്യം കിട്ടിയില്ല: ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു
 
കറ്റാനം: മദ്യം കിട്ടാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു മരണം കൂടി. മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളത്ത് പുത്തന്‍തെരുവ് പുനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38)മരിച്ചത്. കൊറോണ വ്യാപനം തടയാന്‍ മദ്യവില്‍പ്പന നിരോധിച്ചതോശട മദ്യം കിട്ടാതെ മരിക്കുന്ന അഞ്ചാമത്തെയാളാണ് നൗഫല്‍.

ഇന്ന് രാവിലെ ആലപ്പുഴയില്‍ ഒരു വൃദ്ധന്‍ മരിച്ചിരുന്നു. ഒരു യുവാവും ആത്മഹത്യ െചയ്തിരുന്നു. ഇന്നലെ ഒരു യുവാവും വൃദ്ധനും മരണപ്പെട്ടിരുന്നു. രണ്ട് യുവക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.  മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കത്തില്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക