Image

കൊവിഡ് 19- ന്യൂയോർക്ക് പൊലീസ് ഓഫീസറും അഡ്. അസിസ്റ്റന്റും മരിച്ചു

പി.പി.ചെറിയാൻ Published on 29 March, 2020
കൊവിഡ് 19- ന്യൂയോർക്ക് പൊലീസ് ഓഫീസറും അഡ്. അസിസ്റ്റന്റും മരിച്ചു

ന്യൂയോർക്ക്: കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ന്യൂയോർക്കിൽ ഡിറ്റക്ടീവ് ഡെഡ്റിക് ഡിക്സനും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറും മരണത്തിന് കീഴടങ്ങി. ഇരുവരും കൊവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
   ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെൻറിൽ കൊറോണ വൈറസ് പിടിപെട്ട് മരണമടയുന്ന ആദ്യ പൊലീസ് ഓഫീസറാണ് ഡെഡ്റിറിക് (48) .ഡിപ്പാർട്ട്മെൻറ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ബാർ - ബ്രൗൺസിന്റെ (61) മരണം വ്യാഴാഴ്ചയായിരുന്നുവെന്ന് എ വൈ പി.ഡി കമ്മിഷണർ ഡെർ മോട്ട് ഷിയ പറഞ്ഞു.
   ഇരുപത്തിമൂന്ന് വർഷത്തെ സർവീസുള്ള സിക്സൺ, ഡിറ്റക്ടീവ് സ്ക്വാഡിലെ അംഗമായിരുന്നു.
   ഏഴു വർഷമാണ് ബ്രൗണിന് സർവീസ് ഉണ്ടായിരുന്നത്.
    ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിലെ മറ്റൊരു ജീവനക്കാരൻ കസ്റ്റോഡിയൻ ഡെന്നീസ് ഡിക്സൺ ( 62 ) മരിച്ചും വ്യാഴാഴ്ച തന്നെയായിരുന്നു.' 48 മണിക്കൂറിനുള്ളിൽ മൂന്നു പേരെയാണ് എൻ വൈ പി ഡിക്ക് നഷ്ടമായതെന്ന് കമ്മീഷണർ പറഞ്ഞു. 512 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ മാത്രം 523l 83 കൊവിഡ് 19 കേസുകളും 928 മരണവും ഇതുവരെ നടന്നിട്ടുണ്ട്.
കൊവിഡ് 19- ന്യൂയോർക്ക് പൊലീസ് ഓഫീസറും അഡ്. അസിസ്റ്റന്റും മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക