Image

ലോ​ക്ക് ഡൗ​ണ്‍നെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടന്ന യുവാവ് മരിച്ചു

Published on 29 March, 2020
ലോ​ക്ക് ഡൗ​ണ്‍നെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടന്ന യുവാവ് മരിച്ചു

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തുടർന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്ന യു​വാ​വ് യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്‍​വീ​ര്‍ സിം​ഗ്(38) ആ​ണ് മ​രി​ച്ച​ത്. 

ഹൃ​ദ​യാ​ഘാത​മാ​ണ് മ​ര​ണ കാ​ര​ണം. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും 362 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​യു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റെ​ന ജി​ല്ല​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് ര​ണ്‍​വീ​ര്‍ സിം​ഗ് കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ച​ത്. 

ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു. കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റണ്‍വീര്‍ സിങ് പറഞ്ഞിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ഇനിയും 100 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ അവര്‍ക്ക് ലക്ഷ്യസ്ഥാനമായ മധ്യപ്രദേശിലെ മുറൈന ഗ്രാമത്തിലെത്തുകയുള്ളു. നിലവില്‍ അവര്‍ മൂന്നുദിവസത്തോളം നിര്‍ത്താതെ യാത്രചെയ്താണ് ആഗ്രയില്‍ എത്തിയത്.

 കഠിനമായ ഈ യാത്രയുടെ ആയാസത്തേ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക