Image

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നില്‍ സോഷ്യല്‍മീഡിയയെന്ന് പോലീസ്

Published on 29 March, 2020
ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നില്‍ സോഷ്യല്‍മീഡിയയെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളും കര്‍ഫ്യൂവും ലംഘിച്ച്‌ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പായിപ്പാട് പ്രതിഷേധവുമായി എത്തിയത് ആസൂത്രിതമെന്ന് പോലീസ്. 


ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി പോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംഘടിച്ചത് ആസൂത്രിതമെന്ന നിഗമനത്തിന് പിന്നാലെ പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുകയാണ്. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം.


പായിപ്പാട് സംഘം ചേര്‍ന്ന തൊഴിലാളികളെ പോലീസ് ഒഴിപ്പിച്ചു. പോകാന്‍ കൂട്ടാക്കാത്തവര്‍ക്ക് നേരെ ലാത്തിയും പോലീസ് പ്രയോഗിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 


നേരിയ തോതില്‍ പ്രതിഷേധം ഉടലെടുത്ത പെരുമ്ബാവൂരില്‍ പോലീസ് സംഘം റൂട്ട് മാര്‍ച്ച്‌ നടത്തി. പെരുമ്ബാവൂരില്‍ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ മാര്‍ച്ച്‌.


പ്രത്യേക സാഹചര്യത്തില്‍ എറണാകുളത്ത് മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്ഥിതി വിലിയിരുത്തി. പായിപ്പാട്ടെ സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. അതിഥി തൊഴിലാളികള്‍ ധാരാളം തിങ്ങിപ്പാര്‍ക്കുന്ന പെരുമ്ബാവൂരിലും ആലുവയിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.


 പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്ബുകളില്‍ പോലീസുദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. 


തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഭക്ഷണം നല്‍കാന്‍ പോലീസ് സഹായിക്കും. തൊഴിലാളികള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ആശയ വിനിമയം നടത്താന്‍ ശ്രമിക്കാനും ഡിജിപി ആവശ്യപ്പെട്ടു.


പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതി വിലയിരുത്താന്‍ പത്തനംതിട്ട, കോട്ടയം കളക്ടര്‍മാരും പോലീസ് മേധാവിമാരുമായും ജനപ്രതിനിധികളുമായും മന്ത്രി പി തിലോത്തമന്‍ ചര്‍ച്ച നടത്തി.


ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് തൊഴിലാളികളോട് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണവും നല്‍കി.


 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്ബളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക