Image

മരിയ തെരേസയുടെ മരണം; കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗം

Published on 29 March, 2020
മരിയ തെരേസയുടെ മരണം; കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗം
വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. രാജകുമാരിയുടെ സഹോദരന്‍ സിസ്റ്റോ എന്‍റിക്യു രാജകുമാരനാണ് മരണ വിവരം ഫോസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവര്‍. 86കാരിയായ രാജകുമാരി ഫ്രാന്‍സ് രാജാവ് ഫെലിപ്പ് ആറാമന്‍റെ ബന്ധുവാണ്. പാരീസില്‍ &ിയുെ;താമസിച്ചിരുന്ന രാജകുമാരിയുടെ സംസ്കാര ചടങ്ങുകള്‍ അടുത്ത വെള്ളിയാഴ്ച മാഡ്രിഡില്‍ നടക്കും.

1933 ജൂലൈ 28ന് സ്പാനിഷ് രാജകുടുംബത്തിലെ പ്രമുഖരായ ബോര്‍ബന്‍പാര്‍മ &ിയുെ;വിഭാഗത്തിലാണ് മരിയ തെരേസ രാജകുമാരി ജനിച്ചത്. സേവ്യര്‍ രാജകുമാരനും മേഡലിന്‍ ഡി ബോര്‍ബനുമാണ് മാതാപിതാക്കള്‍. ഫ്രാന്‍സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍, മാഡ്രിഡിലെ കംപ്ലറ്റന്‍സ് സര്‍വകലാശാലയില്‍ സോഷ്യോളജി പ്രഫസറായിരുന്നു. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടിയ രാജകുമാരി, തുറന്ന അഭിപ്രായ പ്രകടനം നടത്തുന്നതിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. "റെഡ് പ്രിന്‍സസ്" എന്ന വിളി പേരിലാണ് മരിയ തെരേസ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം, ബ്രിട്ടീഷ് രാജകുടുംബത്തിലെ ചാള്‍സ് രാജകുമാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ എലിസബത്ത് രാജ്ഞിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത് വാര്‍ത്തയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക