Image

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ പരിശോധനാഫലം നെഗറ്റീവ്; സുഹൃത്തിന് രോഗബാധ

Published on 29 March, 2020
ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ പരിശോധനാഫലം നെഗറ്റീവ്; സുഹൃത്തിന് രോഗബാധ
തൊടുപുഴ: ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ ഭരണകൂടം ഞായറാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചു.

പൊതുപ്രവര്‍ത്തകനെ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. 26-ന് വന്ന പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ രണ്ടാമതും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതാണ് നെഗറ്റീവായത്.

പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കൂടുതല്‍ പേരുടെ പരിശോധനഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക