Image

യു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കി

Published on 29 March, 2020
യു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കി
ഫോട്ടോ: ന്യു യോർക്കിലെ വിജനമായ വീഥികൾ 

ന്യു യോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 141,169 ആയി. (ഞായര്‍ വൈകിട്ട് 7 മണി) മരിച്ചവര്‍ 2475. ലോകത്താകെരോഗബാധിതരുടെ എണ്ണം 7 ലക്ഷം കഴിഞ്ഞു. മരിച്ചവര്‍ 33,500 പിന്നിട്ടു.


ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 59,648 പേര്‍ക്ക് രോഗബാധയുണ്ട്. 965 പേര്‍ മരിച്ചു. പുതുതായി 7200ല്‍ പരം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്ന സ്ഥിതി മാറിയതായും ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമൊ പറഞ്ഞു.

ന്യു യോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ ആദ്യ രോഗി (പേഷ്യന്റ് സീറോ) ലൂവിസ് ഗാര്‍ബ്‌സ് (50) ആശുപത്രി വിട്ടതായി ഗവര്‍ണര്‍ അറിയിച്ചു. ഗുരുതരാവസ്ഥയ്‌ലായിരുന്ന ഗാര്‍ബുസ് രാണ്ടാഴ്ചയിലേറേ വെന്റിലേറ്ററിലായിരിന്നു. ഇദ്ദേഹത്തില്‍ നിന്നു സിനഗോഗിലെ മറ്റംഗങ്ങള്‍ക്ക് രോഗബധ ഉണ്ടാവുകയായിരുന്നു.

ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗബാധിതര്‍ 33,768. 678 പേര്‍ മരിച്ചു. 8.9 മിനിറ്റില്‍ ഒരു മരണം ഉണ്ടാവുന്നു. ക്വീന്‍സില്‍ രോഗബാധിതരുടെ എണ്ണം 10,373 ആയി. ബ്രൂക്ക്‌ലിന്‍-8451; ബ്രോങ്ക്‌സ്-6145; മന്‍ഹാട്ടന്‍-5438. സ്റ്റാറ്റന്‍ ഐലന്‍ഡ്-1866

ഈസ്റ്ററോടു കൂടി (ഏപ്രില്‍ 12) യാത്ര നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന നിലപാട് പ്രസിഡന്റ് ട്രമ്പ് മാറ്റി. ഏപ്രില്‍ 30 വരെ സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു. 10 പേരില്‍ കൂടുതല്‍ ഒത്തു കൂടുന്നത് ഏപ്രില്‍ 30 വരെ തടയും.

ചൈനയിലെ ഷാങ്ങ്ഹായിയില്‍ നിന്ന് മാസ്‌ക്കുകള്‍, ഗ്ലോവുകള്‍ തുടങ്ങിയവയുമായി ആദ്യ ചരക്കു വിമാനം ഞായറാഴ്ച എത്തി. 20 ഫ്‌ലൈറ്റുകള്‍ കൂടി ഇനി വരും.

വൈറസ് ചികില്‍സക്കുള്ള ചെലവിനെപറ്റി ആശങ്കപ്പെടേണ്ടതില്ലെന്നുസിഗ്ന, ഹുമാന എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കി. രോഗികള്‍ കനത്ത ബില്‍ പേടിക്കേണ്ടതില്ല. ഇത് വലിയൊരു കാര്യമാണെന്നു പ്രസിഡന്റ് ട്രമ്പും വ്യക്തമാക്കി.

കോവിഡ് മൂലം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ അമേരിക്കക്കാര്‍ മരിക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. ആന്തോണി ഫൗച്ചി പറഞ്ഞത് ആശങ്കയായി. അത്രയും അമേരിക്കക്കാരെ മരിക്കാന്‍ വിടുകയും ഗവണ്മെന്റ് നിസഹായാവസ്ഥയില്‍ നില്‍ക്കുകയും ചെയ്യുന്നത്അംഗീകരിക്കാനാവുമോ എന്നതാണ് പ്രശ്‌നം.

ന്യൂ ജെഴ്‌സി മേഖലയിലെ ഇന്ത്യന്‍ ഗ്രോസറി സ്റ്റോറുകള്‍ മിക്കതും അടച്ചു. ന്യു യോര്‍ക്കിലെ പ്രധാന വെയര്‍ഹൗസില്‍ കോവിഡ് പടര്‍ന്നതിനെത്തുടര്‍ന്നാണിത്. സ്റ്റോറുകളിലെ ഒട്ടേറെ ജീവനക്കാര്‍ക്കും രോഗമുണ്ട്.

രണ്ട് ട്രില്യന്‍ സഹായ പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്കു നല്‍കുന്ന രണ്ടാഴ്ചക്കകം വിതരണം തുടങ്ങുമെന്ന്വൈറ്റ് ഹൗസ് അറിയിച്ചു. ഒരാള്‍ക്ക് 1200 ഡോളറാണു ലഭിക്കുക.
യു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കിയു.എസില്‍ കോവിഡ് ബാധിതര്‍ 140,000 കഴിഞ്ഞു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക