Image

മകന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണ്..; സുഹാസിനി

Published on 30 March, 2020
മകന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണ്..; സുഹാസിനി

സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. മകന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരോട് ഷെയര്‍ ചെയ്തിരിക്കുകയാണ് സുഹാസിനി.

'നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. 


സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കുകയാണ്. ധാരളം ചീസ് ഒക്കെയിട്ട് അവന് ഏറ്റവും പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു. നന്ദന്റെ സമ്ബര്‍ക്കവിലക്കിന്റെ കാലം അവസാനിക്കാറായി.. ക്വാറന്റൈനിലും അവന്‍ തനിച്ചല്ല, കൂട്ടിന് അവന്റെ പുസ്തകങ്ങളും പ്രിയപ്പെട്ട നായക്കുട്ടി ഷെല്ലിയുമുണ്ട്.' കഴിയുന്ന മുറിയുടെ പുറത്ത് നിന്ന് ചില്ലിലൂടെ പകര്‍ത്തിയ ഒരു ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സുഹാസിനി എഴുതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക