Image

അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഫോമ

(ബിന്ദു ടി ജി, ഫോമാ ന്യൂസ് ടീം) Published on 30 March, 2020
അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഫോമ
ഡാലസ്: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി നിനച്ചിരിക്കാത്ത നേരത്ത് പൊടുന്നനെ കടന്നു വന്ന ഭീഷണിയാണ് കൊറോണ വൈറസ് . നിമിഷനേരം കൊണ്ട് ലോകത്തിന്റെ ഓരോ കോണിലേക്കും മനുഷ്യശരീരത്തിലൂടെ വൈറസ്   സംക്രമണം നടത്തി . ഉത്ഭവസ്ഥാനത്തു നിന്ന് മറ്റു രാജ്യങ്ങളിലേക്കെല്ലാം ഇത് പടർന്നത് വിവിധ ഗതാഗത മാർഗ്ഗങ്ങളിലൂടെ ഓരോ നാടുകളിലേക്ക് സഞ്ചരിച്ച് മനുഷ്യരിലൂടെ തന്നെയായിരുന്നു . എന്നാൽ കേരളത്തിലേക്ക് ഇതെത്തിയപ്പോൾ പ്രവാസികൾ കൊണ്ടുവന്ന വ്യാധി എന്നും പ്രവാസികൾ ഇല്ലായിരുന്നെങ്കിൽ ഈ രോഗം കേരളത്തെ ബാധിക്കില്ലായിരുന്നു എന്നുമുള്ള പരാമർശം എന്നത് അത്യന്തം ദുഃഖകരമായ അവസ്ഥയായി . ഇതിനോടൊപ്പം പല അമേരിക്കൻ മലയാളികളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും അമേരിക്കൻ ഗവൺമെന്റിന്റെ നിലപാടുകളെ കുറിച്ചും ഇവിടുത്തെ ആരോഗ്യ മേഖലയെ കുറിച്ചും പ്രചരിപ്പിക്കുന്ന വാർത്തകളും പ്രവാസികളുടെ മനക്കരുത്ത് തകർക്കുന്ന വിധത്തിലാണെന്നുള്ളതും സങ്കടകരമായ കാര്യമാണ് . 

ഇക്കാര്യങ്ങളെപറ്റി  ചർച്ച ചെയ്യാൻ ഫോമാ എക്സിക്യൂട്ടീവ്  ഞായറാഴ്ച തന്നെ ഒരടിയന്തിര യോഗം  വിളിച്ചു കൂട്ടി . കേരളത്തിൽ നിന്ന് കുടിയേറിയവരിൽ ഏറിയ ഭാഗവും ഇവിടെ ആരോഗ്യമേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നവരാണ് .  ആശങ്കാകുലമായ ഈ സാഹചര്യത്തിൽ ആരോഗ്യം പണയപ്പെടുത്തി മുൻ നിരയിൽ പ്രവർത്തിക്കുന്നവർക്ക്‌   അവശ്യ സഹായങ്ങളും മനക്കരുത്തും പകരേണ്ടതിനു പകരം  
അവരെ തളർത്തുന്ന  വിധത്തിലുള്ള പ്രതികരണങ്ങൾ  യാതൊരു കാരണവശാലും 
പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന നിലപാട് ഏവരും കൈകൊണ്ടു .  ഒപ്പം പ്രവാസികൾ പ്രത്യേകിച്ചും അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക്  വലിയ കൈത്താങ്ങാണ് . പ്രളയം പോലുള്ള മഹാദുരന്തങ്ങളിൽ 
അമേരിക്കൻ മലയാളികൾ കേരളത്തിന് നൽകിയ സഹായങ്ങൾ മറക്കാനാവില്ല . 
ഇത്തരത്തിൽ അതിജീവനത്തിനായി കഷ്ടപ്പെടുന്നതോടൊപ്പം സ്വന്തം നാടിനെ നെഞ്ചിലേറ്റുന്ന പ്രവാസികളോട് സ്വീകരിക്കുന്ന നാടിന്റെ അപക്വമായ നിലപാടിനെ യോഗം ശക്തമായി അപലപിച്ചു 

കൊറോണ വ്യാപനം തടയാൻ കേരളം  നടത്തുന്ന തീവ്രശ്രമങ്ങളെയും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ എന്നിവരെ ഫോമാ  അഭിനന്ദിച്ചു . അതോടൊപ്പം പ്രവാസികളോടുള്ള കേരളത്തിന്റെ നിലപാട് മെച്ചപ്പെടുത്തുവാനുള്ള പരാതി മുഖ്യമന്ത്രിക്കും പ്രവാസികാര്യ മന്ത്രി വി മുരളീധരനും സമർപ്പിച്ചു . 
മുഖ്യമന്ത്രിയുടെ ഓഫീസുമായി  നടത്തിയ ടെലിഫോൺ ചർച്ചയിൽ ഇക്കാര്യത്തിൽ അദ്ദേഹം അതീവ ജാഗ്രത പുലർത്തുമെന്നും പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഉറപ്പു നൽകി . മാത്രമല്ല പ്രവാസികളുടെ കുടുംബങ്ങളും സുരക്ഷിതരായിരിക്കുവാനുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പു വരുത്തുമെന്നും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം ലോകം മുഴുവൻ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ അമേരിക്കൻ മലയാളികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു .  

ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു .
അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഫോമ
Join WhatsApp News
nadukaani 2020-03-30 15:36:14
നിങ്ങൾ ... ഫോമാ ..ഫൊക്കാനാ എന്നിവയിലെ നേതാക്കന്മാരായ നിങ്ങളാണ് അമേരിക്കൻ പ്രസിഡന്റാ എന്ന ഭാവത്തിൽ ദിവസവും നാട്ടിലുള്ള ഏതെങ്കിലും തൊഴിലില്ലാ നേതാക്കളെ കൂട്ടുപിടിച്ചുകൊണ്ട് ഇവിടെ മാസ്ക്കില്ല മണ്ണാങ്കട്ടയില്ല എന്നും പറഞ്ഞുകൊണ്ട് ഹെൽപ്പ് ലൈനുമായി എന്തൊക്കെയോ ഒലത്താനായി ടെലികോൺഫ്രൻസ് നടത്തി വാർത്തയാക്കി നാട്ടിൽ പറഞ്ഞു പരത്തി അമേരിക്കയെ നാറ്റിക്കുന്നത്. എന്നിട്ടിപ്പോൾ വിവാദങ്ങൾ ഒഴിവാക്കണമെന്നു ആരോടാ പറയുന്നത്. നിങ്ങൾക്ക് ഒരു വിചാരമുണ്ട് ..നിങ്ങൾ ഇവിടെ മലയാളികളുടെ മൊത്തം ആരോ ആണെന്ന്. ആദ്യം നിങ്ങളുടെ ഈ നേതാവ് ചമയൽ നിർത്തൂ. നിങ്ങളും ഇവിടുത്തെ വെറും വേലക്കാർ മാത്രമാണ്. പണ്ടെങ്ങോ ആരൊക്കെയോ ചേർന്ന് ഒത്തുകൂടി കള്ളടിക്കാൻ തുടങ്ങിയ ഒരു സംഘടന... അത് പിന്നീട് അധികാര തർക്കത്തിൽ പിളർന്നു രണ്ടായി . ഒരു സത്യം പറയട്ടെ ... നിങ്ങളെ മലയാളികളായ ഞങ്ങൾക്ക് പുച്ഛമാണ് ...
Palakkaran 2020-03-30 16:28:53
നാടുകാണി പറഞ്ഞത് സത്യം. പുര കത്തുമ്പോൾ വാഴവെട്ടാൻ കുറേ അവന്മാർ. എന്തു സഹായമാ എവനൊക്കെ ചെയ്യുന്നേ, ചുമ്മാ ഓൺലൈൻ പത്രങ്ങളിൽ പേരും ഫോട്ടോയും അടിച്ചു വരുവാൻ ചുമ്മാ ഓരോ ന്യൂസുമായി വരും. പിന്നെ ഒരു conference call ആളെ പറ്റിക്കാൻ. കുറേ അവന്മാർ പ്രാർത്ഥനാ കോളുകൾ. ഇവിടെ യെന്താ ആരും പ്രാർത്ഥിക്കുന്നില്ലന്നാണൊ എവൻ്റെ വിചാരം. ഫോണിൽ കൂടെ പ്രാർത്ഥിച്ചാലല്ലെ ദൈവം കേൾക്കു. ഫോമക്കാർക്കാണ് ഇളക്കം കൂടുതൽ കാണുന്നത്. ഫൊക്കാനക്കാർ ഇവിടെങ്ങും ഇല്ലെ? അതോ എല്ലാം കോവിഡ് പിടിച്ച് കിടപ്പായോ??? കഷ്ടം !!
സത്യാന്വേഷി 2020-03-30 17:38:53
ഈ കുണ്ടികുലുക്കി പക്ഷികൾക്കെതിരെ പ്രതികരിച്ച നാടുകാണിയും പാലാക്കാരനുമാണ് അമേരിക്കൻ മലയാളികളുടെ അഭിമാനങ്ങൾ . ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നിങ്ങൾക്ക് ഈ സത്യാന്വേഷിയുടെ അഭിനന്ദനങ്ങൾ ..!! ഇവരുടെ ശല്യം സഹിക്കാനാവാതെ വാട്ട്സ് ആപ്പ് ഉപേക്ഷിച്ച ഒരാളാണ് ഞാൻ . കാരണം ഭീതിപ്പെടുത്തുന്ന, മനുഷ്യനെ കൊല്ലാതെ കൊല്ലുന്ന മരണക്കണക്കിന്റെ കഥകൾ അടങ്ങിയ പോസ്റ്റുകൾ നാഴികയ്ക്ക് നാല്പതു വട്ടം പടച്ചു വിട്ട് പല പാവങ്ങളുടെയും ഉള്ള സമാധാനം ഇവന്മാർ കളഞ്ഞു. അമേരിക്കയിലെ കൊറോണായുടെ സ്ഥിതിഗതികൾ ഇവരാണ് നിയന്ത്രിക്കുന്നത് എന്നാണ് ഇവരുടെ വിചാരം. പാലാക്കാരൻ പറഞ്ഞതുപോലെ ഫോമാക്കാർക്കാണ് ഇത്തിരി ചാട്ടം കൂടുതൽ. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയും പോലെ എതിരില്ലാതെ തിരഞ്ഞെടുത്തു പ്രസിഡന്റാകും എന്നുറപ്പുള്ള ഒരു നേതാവാണ് ഇതിനു പിന്നിൽ എന്ന് ഏവർക്കും അറിയാം. ടെലി കോൺഫ്രൻസ് എന്നത് ഇദ്ദേഹത്തിന്റെ വീക്ക്നെസ്സ് ആണ്. പാഴായിപ്പോയ ഓ.സീ.ഐ . വിഷയത്തിൽ തുടങ്ങിയ ഈ കോൺഫ്രൻസ് കോൾ പരിപാടിക്ക് ചുവടു പിടിച്ചു ചില പ്രാദേശിക സംഘടനയുടെ നേതാക്കളും കൂട്ടുണ്ട് . റീജിയൻ തലത്തിൽ മത്സരിച്ചു ഹെൽപ്പ് ലൈനും പ്രാർത്ഥനാ യജ്ഞവും നടത്തി കൊറോണയെ ഉടൻ തുരത്താനാണ് ഇവരുടെ തീരുമാനം. പ്രിയ കുണ്ടികുലുക്കി പക്ഷികളെ ...ഞങ്ങൾ സമ്മതിച്ചു ...നിങ്ങളാണ് അമേരിക്കൻ മലയാളികളെ താങ്ങി നിർത്തുന്നത് .നിങ്ങൾക്ക് കുടുംബത്തോട് യാതൊരു ആത്മാർത്ഥതയുമില്ല എന്നറിയാം. പേരും പടവുമാണ് നിങ്ങൾക്ക് പ്രധാനം . ഒരു അപേക്ഷയുണ്ട് .. ഇവിടെ ഏവരും മരണ ഭയത്തിലാണ് ഓരോ നിമിഷവും കഴിയുന്നത് . ഈ സമയത്തു നിങ്ങൾ സംഘടനക്കാർ എന്ത് ചെയ്തു എന്ന് സത്യമായും ഞങ്ങൾ ചോദിക്കില്ല. ഈ കൊറോണാക്കാലം കഴിയും വരെയെങ്കിലും ഒന്ന് ഉരുപദ്രവിക്കാതിരിക്കാമോ .. ഇതൊരു അപേക്ഷയാണ് .
Newyork Pappan 2020-03-30 19:02:33
Agreed with all of you .I am also took exit from this Mala Help line .Only one question, at least tell me one help this group other than making unnecessary fear .Even I switch on the TV I can even participate Pop Francics prayer.” why we need this show off prayer Come on dear behave like grow up adult .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക