Image

വോട്ടിംഗ് ബൈ മൈയില്‍: കാത്തിരിപ്പ് തുടരും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 31 March, 2020
വോട്ടിംഗ് ബൈ മൈയില്‍: കാത്തിരിപ്പ് തുടരും (ഏബ്രഹാം തോമസ്)
വോട്ടിംഗ് ബൈ മെയില്‍(തപാലിലൂടെ വോട്ടു ചെയ്യുവാന്‍ കഴിയുക) ഏറെ നാളായി ഉയര്‍ന്നു വരുന്ന ആവശ്യമാണ്. ഡെമോക്രാറ്റിക് പ്രൈമറികളുടെ വോട്ടെണ്ണലില്‍ വന്ന കാലതാമസവും കാലതാമസവും തുടര്‍ന്നുണ്ടായ കൊറോണ വൈറസ് ഭീതിയും ഈ ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായി ഉയരുവാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ തപാലിലൂടെ വോട്ടിംഗ് നടപ്പിലാക്കുവാന്‍ ഏറെ സമയവും സാമ്പത്തികവും ആവശ്യമാണെന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. നവംബറിലെ പൊതുതിരഞ്ഞെടുപ്പ് വോട്ടര്‍ നേരിട്ട് പോളിംഗ് സ്‌റ്റേഷനിലെത്തി സാദ്ധ്യമാക്കണം എന്ന ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയും എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം ലഭിക്കുക പ്രയാസമാണ്.

കോണ്‍ഗ്രസ് വോട്ടിംഗ് ബൈ മെയിലിന് വകയിരുത്തിയിരിക്കുന്നത് 400 മില്യന്‍ ഡോളറാണ്. ഇത് തികച്ചും അപര്യാപ്തമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൂര്‍ണ്ണമായും തപാലിലൂടെ ബാലറ്റുകള്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ ഓഫീസര്‍മാര്‍ വര്‍ഷങ്ങളായി നടത്തിയ ആസൂത്രത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് ഇത് നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് പറയുന്നു.

വാഷിംഗ്ടണ്‍ സംസ്ഥാനം അത്തരം അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഇതൊരു ഹെര്‍ക്യൂലിയന്‍ പരിശ്രമമാണ്. സ്റ്റേറ്റിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കിം വൈമാന്‍ വിശേഷിപ്പിക്കുന്നു. പതിമൂന്നു സംസ്ഥാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് ഈ അവസരം നല്‍കുന്നില്ലെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബ്രണ്ണന്‍ സെ്ന്ററിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മുന്നറിയിപ്പുകള്‍ ഈ മാറ്റത്തിലേയ്ക്ക് ഒരു ഗോളാന്തര പ്രതിസന്ധിയില്‍ ഇറങ്ങിത്തിരിക്കുവാന്‍ ആലോചിക്കുന്നവര്‍ക്കാണ്. 2016 ലെ ഇലക്ഷനിലെ റഷ്യന്‍ ഇടപെടല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച അഴിച്ചു പണി എങ്ങും എത്തിയിട്ടില്ല.

ഇതൊരു വലിയ മാറ്റമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതിനാവശ്യമായ ആന്തരിക സംവിധാനമോ ഉണ്ടാവില്ല. 2 ട്രില്യന്‍ ഡോളറിന്റെ സ്‌ററിമ്യുലസ്പാക്കേളില്‍ ഇതിന് വേണ്ടി വകയിരുത്തിയിരിക്കുന്ന സഹായം 'വിത്തുധന' മായി കരുതിയാല്‍ മതി. എന്നാല്‍ ആവശ്യക്കാര്‍ക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കാതെയാണ് ഇത്, വൈമാന്‍ പറഞ്ഞു.

ബ്രെണ്ണന്‍ സെന്റര്‍ അനുമാനിക്കുന്നത് വോട്ടിംഗ് ബൈമെയില്‍ നടപ്പാക്കുന്നതിന് 1.2 ബില്യണ്‍ ഡോളറും ആവശ്യമായി വരുമെന്നാണ്.

കൊറോണ വൈറസ് ഇതിനകം തന്നെ വളരെ കുറച്ചു ശതമാനം മാത്രം പോളിംഗ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തപാല്‍ വോട്ടിംഗ് നടത്തുവാന്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിക്കഴിഞ്ഞു.

എന്നാല്‍ ഇതുപോലൊരു മാറ്റം പൊതുതിരഞ്ഞെടുപ്പില്‍ വരുത്താന്‍ ബാലറ്റുകള്‍ സോര്‍ട്ടു ചെയ്യുവാനും എണ്ണുവാനും ഇവ യഥാര്‍്തഥ വോട്ടര്‍മാരില്‍ നിന്ന് തന്നെയാണ് വരുന്നതെന്ന് ഉറപ്പു വരുത്തുവാനും കഴിയുന്ന യന്ത്രസാമഗ്രികള്‍ വാങ്ങുകയും ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയുകയും വേണം. ഇപ്പോള്‍ ഇവ നിര്‍മ്മിക്കുന്ന കൈവിരലില്‍ എണ്ണുവാന്‍ കഴിയുന്ന കമ്പനികള്‍ക്ക് വിളംബംവിനാ ഇവ എത്തിക്കുവാന്‍ കഴിയണം എന്ന് ഉറപ്പു വരുത്തണം.

ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വോട്ടെണ്ണല്‍ നടക്കുന്നത് കൗണ്ടി തലത്തിലാണ്. ഇത് ഒരു കേന്ദ്രീകൃത സ്ഥലത്താക്കണമെന്ന് കൊളറാഡോ ഇലക്ഷന്‍ ഡയറക്ടര്‍ ജൂഡ് ഖവോട്ടേ പറഞ്ഞു. ഇത് കൂടുതല്‍ ശ്രമകരമായിരിക്കും. കാരണം ഇ്‌പ്പോള്‍ അധികൃതര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സ്വയം രക്ഷനേടേണ്ടതും ഉണ്ട്.

ഇതിനിടയില്‍ ഒഹായോ സംസ്ഥാനം കൊറോണ വൈറസ് മൂലം ഏപ്രില്‍ 28 ലേയ്ക്ക് മാററി വച്ച പ്രൈമറികള്‍ ഏതാണ്ട് പൂര്‍ണ്ണമായും മെയില്‍ ഇന്‍ വോട്ടിംഗിലൂടെ നടത്തുമെന്ന് സ്‌ററേറ്റ് ഇലക്ഷന്‍സ് ചീഫിന്റെയും ചില സംഘടനകളുടെയും ശുപാര്‍ശകള്‍ക്ക് വഴങ്ങി ഗവര്‍ണ്ണര്‍ മൈക്ക് ഡിവൈന്‍ അറിയിച്ചു.

വോട്ടിംഗ് ബൈ മൈയില്‍: കാത്തിരിപ്പ് തുടരും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക