Image

ഏപ്രിലിലെ ശമ്ബളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലന്ന് മുഖ്യമന്ത്രി

Published on 31 March, 2020
ഏപ്രിലിലെ ശമ്ബളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍  ഏപ്രിലിലെ ശമ്ബളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 

ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്ബളം നല്‍കാനാവില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണ് രാജ്യവും സംസ്ഥാനവും നേരിടുന്നത് അദ്ദേഹം പറഞ്ഞു.

നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക