Image

കുവൈറ്റില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്കുകൂടി കോവിഡ് 19

Published on 31 March, 2020
കുവൈറ്റില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്കുകൂടി കോവിഡ് 19

കുവൈറ്റ്: രാജ്യത്ത് പുതിയതായി 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. 11 സ്വദേശികളും 2 ബംഗ്ളാദേശ് സ്വദേശികളുമുണ്ട്.


അതേസമയം 82 കാരിയായ വയോധിക ഇന്ന് കൊറോണ ബാധയില്‍ നിന്നും രോഗമുക്തയായ വാര്‍ത്ത കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് അഭിമാനം പകരുന്നതാണ്.

പ്രായമേറിയവരില്‍ കൊറോണ പിടിപെട്ടാല്‍ ഇവരെ ഹൈ റിസ്ക് കാറ്റഗറിയിലാണ് കണക്കാക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക