Image

കൊവിഡ് 19; കടമെടുത്ത 9000 കോടിയും തിരിച്ച്‌ അടയ്ക്കാം, വസ്തുവകകള്‍ തിരിച്ച്‌നല്‍കണമെന്ന് വിജയ് മല്യ

Published on 31 March, 2020
കൊവിഡ് 19; കടമെടുത്ത 9000 കോടിയും തിരിച്ച്‌ അടയ്ക്കാം, വസ്തുവകകള്‍ തിരിച്ച്‌നല്‍കണമെന്ന് വിജയ് മല്യ
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിവിധബാങ്കുകളില്‍ നിന്നായി കടമെടുത്ത മുഴുവന്‍ തുകയും അടയ്ക്കാമെന്ന് വിജയ് മല്യ. സാമ്ബത്തിക പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച വിജയ് മല്യ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത് 9,000 കോടി രൂപയാണ്. ഈ തുക മുഴുവന്‍ അടയ്ക്കാമെന്നാണ് ഇപ്പോള്‍ വിജയ് മല്യ ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ത്ഥിച്ചത്. 

 കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് ഉറപ്പ് നല്‍കുകയാണ്. ബാങ്കുകള്‍ പണം സ്വീകരിക്കാന്‍ തയാറാവുകയും എന്‍ഫോഴ്സ്മെന്റ് കണ്ട് കെട്ടിയ തന്റെ സ്വത്ത് വകകള്‍ തിരിച്ച്‌ തരാന്‍ തയ്യാറാവുകയും വേണം. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലണെന്ന് അറിയാം. ഈ സമയത്ത് തന്റെ ആവശ്യം ധനമന്ത്രി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും വിജയ് മല്യ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക