Image

തങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രംപിന് മറുപടിയുമായി ഹാരിയും മേഗനും

Published on 31 March, 2020
തങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രംപിന് മറുപടിയുമായി ഹാരിയും മേഗനും

വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗനും സുരക്ഷ നല്‍കില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക്  മറുപടിയുമായി ഹാരിയും മേഗനും.


തങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വയം പണം മുടക്കി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഇരുവരുടെയും ഔദ്യോഗിക പ്രതിനിധി അറിയിച്ചിരിക്കുന്നത്.


'രാജകുമാരനും സസ്‌ക്സ് രാജകുമാരിയും യു.എസ് സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടില്ല. സ്വകാര്യമായി സുരക്ഷ ഒരുക്കിയിട്ടുണ്ട്.' ഇരുവരുടെയും പ്രതിനിധി ഫോക്സ് ന്യൂസിനോട് പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചലസിലേക്ക് താമസം മാറാനൊരുങ്ങുന്ന മേഗനും ഹാരിക്കും സുരക്ഷ നല്‍കില്ലെന്ന് ട്രംപ് അറിയിച്ചത്.'യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. 


കൊട്ടാരം വിട്ട മേഗനും ഹാരിയും കാനഡിലേക്ക് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്, എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല, അവര്‍ പണമടയ്ക്കണം,' ട്രംപ് ട്വിറ്ററില്‍ കുറിച്ചു.


മാര്‍ച്ച്‌ 31 നാണ് മേഗനും ഹാരിയും രാജസ്ഥാനങ്ങളില്‍ ഔദ്യോഗികമായി ഒഴിവാകുന്നത്. നേരത്തെ തന്നെ ഇവര്‍ ബ്രിട്ടന്‍ വിട്ട് കാനഡയിലേക്ക് താമസം മാറിയിരുന്നു. 


ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്ബത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക