Image

കോവിഡ് 19: സൗദിയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

Published on 31 March, 2020
കോവിഡ് 19: സൗദിയില്‍ രണ്ടു പേര്‍ കൂടി മരിച്ചു


റിയാദ്: കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലായിരുന്ന രണ്ടു വിദേശികള്‍ കൂടി ഇന്നു മദീനയില്‍ മരണപ്പെട്ടതോടെ സൗദി അറേബ്യയില്‍ അകെ മരിച്ചവരുടെ എണ്ണം പത്തായി.

ഇന്നു പുതുതായി 110 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1563 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.

റിയാദില്‍ 33 പേര്‍ക്കും ജിദ്ദയില്‍ 29 പേര്‍ക്കും മക്കയില്‍ 20 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തീഫ് (7), അല്‍കോബാര്‍ (4), മദീന (3), ദമ്മാം (3), ഹൊഫൂഫ് (2), ജിസാന്‍ (2), ദഹ്‌റാന്‍ (2), അബഹ, ഖമീസ്, ഖഫ്ജി, രാസ്തനൂറ എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

50 പേര്‍ കൂടി സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ മൊത്തം അസുഖം ഭേദമായവരുടെ എണ്ണം രാജ്യത്ത് 165 ആയി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക