Image

പിഎം കെയേഴ്സ് ഫണ്ടിലേക്ക് 25,000 രൂപ നല്‍കി പ്രധാനമന്ത്രിയുടെ അമ്മ

Published on 31 March, 2020
പിഎം കെയേഴ്സ് ഫണ്ടിലേക്ക് 25,000 രൂപ നല്‍കി പ്രധാനമന്ത്രിയുടെ അമ്മ

അഹമ്മദാബാദ് : കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദി. 95 കാരിയായ ഹീരാബെന്‍ തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 25,000 രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. 

ദലൈ ലാമയും പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സിറ്റിസണ്‍ അസിസ്റ്റന്റ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് എന്ന പേരില്‍ ചാരിറ്റബിള്‍ ഫണ്ട് രൂപീകരിച്ചത്. 

രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഫണ്ട് രൂപീകരണത്തിന് മുന്‍പേ വിവിധ മേഖലകളില്‍ ധനസഹായം എത്തിയെന്നും അതിനെ തുടര്‍ന്നാണ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക