Image

ന്യു യോര്‍ക്കില്‍ എം.ടി.എ. ഉദ്യോഗസ്ഥന്‍ തോമസ് ഡേവിഡിന്റെ നിര്യാണം ഞെട്ടലായി

Published on 31 March, 2020
ന്യു യോര്‍ക്കില്‍ എം.ടി.എ. ഉദ്യോഗസ്ഥന്‍ തോമസ് ഡേവിഡിന്റെ നിര്യാണം ഞെട്ടലായി
ന്യു യോര്‍ക്ക്: കോവിഡുമായി ബന്ധപ്പെട്ട് എം.ടി.എ. ഉദ്യോഗസ്ഥന്‍ തോമസ് ഡേവിഡിന്റെ (ബിജു-47) നിര്യാണം സമൂഹത്തിനാകെ ഞെട്ടലായി.

ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ബിജുവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ടതാണ്. ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം വഷളായി. മാര്‍ച്ച് 23-നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രോഗം ഭേദമാവുന്നു എന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാകുക ആയിരുന്നു.

ഭാര്യയും മൂന്നു പുത്രിമാരുമുണ്ട്.

ഇലംതൂര്‍ സ്വദേശിയാണ്. 20 വര്‍ഷമായി എം.ടി.എ ഉദ്യോഗസ്ഥനായിട്ട്. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറിലെ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം. 
Join WhatsApp News
Babu Parackel 2020-03-31 17:14:31
Heartbreaking! A man of love and affection. Very active and helpful for all. Lost a true Brother. Can’t believe!
Babu k. Mohandas 2020-04-01 07:47:10
ഹൃദയ നൊമ്പരത്തോടെ പരേതൻ്റെ ആത്മാവിനു് ശാന്തി നേരുന്നു.
Shiji 2020-04-01 12:39:35
സഹോദരാ വേദനയോടെ
Babukutty Daniel 2020-04-02 16:22:43
Very big loss for our malayalee community for he being such a loving person. May God bless the family.
സിബി 2020-04-03 03:11:07
ആദരാജ്ഞലികൾ
Vadakedath Prabhakaran 2020-04-12 11:24:52
God bless
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക