Image

പനി വന്നാലും ശ്രദ്ധിക്കണം: സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരരുത്. (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 31 March, 2020
പനി വന്നാലും ശ്രദ്ധിക്കണം: സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരരുത്. (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ന്യൂയോര്‍ക്ക്: കൊറോണ പടരുന്ന ഈ സമയത്ത് പനിയും മറ്റ് അസ്വസ്ഥതയും തോന്നിയാല്‍ എന്തു ചെയ്യണം? കാത്തിരിക്കരുത്, ഉടനെ ഡോക്ടറുമായി ബന്ധപ്പെടണം. ചെറിയ ചികില്‍സ മതിയായിരിക്കും അപ്പോള്‍.

എന്റെ രണ്ടു സുഹൃത്തുക്കള്‍ക്ക് സംഭവിച്ചതാണ് ഇനി പറയുന്നത്. രണ്ടുപേരും നാല്പതിനുംഅന്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍.

ഒരാള്‍ക്ക് പനിപിടിച്ചു, സാധാരണ പനി എന്ന മട്ടില്‍ ഒരാഴ്ച കൊണ്ടുനടന്നു. കഴിഞ്ഞദിവസം സുഹ്രുത്ത്‌നിലത്തു ബോധം കെട്ട് കിടക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു, ഇപ്പോള്‍വെന്റിലേറ്ററില്‍ ആണ്.

മറ്റൊരു സുഹൃത്തിനും ഇതേ അനുഭവം തന്നെ. പനി പിടിച്ചപ്പോള്‍ കോവിഡ് 19 ആണോ എന്ന് സംശയം. ടെസ്റ്റിന് അപ്പോയിന്റ്‌മെന്റിന് വിളിച്ചു. അപ്പോയ്ന്റ്‌മെന്റ് കിട്ടാന്‍ രണ്ടു ദിവസം എടുത്തു . കോവിഡ് ആണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ മരുന്നുകള്‍ ഒന്നും എടുത്തില്ല.

അപ്പോയ്ന്റ്‌മെന്റ് കിട്ടുന്നതിന്മുന്‍പേ രോഗി അബോധാവസ്ഥയില്‍ ആയി. ഉടന്‍ തന്നെ എമെര്‍ജന്‍സിയില്‍ എത്തിച്ചു. ഇപ്പോള്‍വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നു.

പലര്‍ക്കും രോഗം തുടങ്ങുന്നത് പനിയും ചുമയുമാണ്. താനെ മാറും എന്ന ധാരണയില്‍ ഒരു ചികിത്സയും തേടാതിരിക്കും. മറ്റുപലരും പനിയും അലര്‍ജിയും ആണെന്ന ധാരണയില്‍ മരുന്ന് ഒന്നും എടുക്കില്ല .രോഗം മൂര്‍ച്ഛിച്ചു കഴിയുബോഴാണ് എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുക.അപ്പോഴേയ്ക്കും രോഗിക്ക് വെന്റിലേറ്റര്‍ സഹായം ഇല്ലാത് ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ആകും.

ഇപ്പോഴത്തെ അവസ്ഥായില്‍ ചെറിയ പനി വന്നാല്‍ പോലും അതിനെ കാര്യമായി എടുക്കുക. എത്ര ചെറിയ അസുഖം ആണെങ്കില്‍ പോലും നമ്മുടെ ഡോക്ടറെ വിളിച്ചു ഉപദേശം തേടുകയും തരുന്ന മരുന്നുകള്‍ സമയാസമയം കഴിക്കുകയും പരമാവധി വിശ്രമിക്കുകയും ചെയ്യുക. രോഗം മോശമാകുന്നു എന്നു കണ്ടാല്‍ ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ ചികിത്സ തേടുക എന്നതാണ് എന്റെ ഒരു സുഹൃത്തായ ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.

മിക്ക ആശുപത്രികളിലും വാര്‍ഡുകള്‍ ദിവസങ്ങള്‍കൊണ്ട് നിറഞ്ഞു കവിയുന്നു. വാര്‍ഡുകളുടെ ക്രമീകരണവും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ഭൂരിപക്ഷം വാര്‍ഡുകളും കോവിഡ് രോഗികളുടെ യൂണിറ്റുകള്‍ ആക്കി. എന്നിട്ടും രോഗികളെ അഡ്മിറ്റ് ചെയ്യുവാന്‍ പറ്റാത്ത അവസ്ഥ. വളരെ അധികം പേര്‍ ചികിത്സ തേടിആശുപത്രികളിലേക്ക് എത്തുന്നു. അത്ര ക്രിട്ടിക്കല്‍ അല്ലാത്ത ആരെയും ആശുപത്രിയുടെ അടുത്തുപോലും എത്താന്‍പോലീസ് അനുവദിക്കുന്നില്ല. ഒരോ ദിവസം കഴിയും തോറും ആശുപത്രികളുടെ അവസ്ഥ കൂടുതല്‍ദയനീയമായികൊണ്ടിരിക്കുന്നു.

ഇങ്ങനെഉള്ള സമയത്തു ചെറിയ പനിആണെകില്‍ കുടി നാം അത് സീരിയസ് ആയി എടുത്തു മുന്നോട്ടു പോകണം. കോവിഡ് വരില്ല എന്ന ചിന്ത ആര്‍ക്കും വേണ്ട. വൈറസിന്ഇന്ത്യാക്കാരെനെന്നോ അമേരിക്കകാരന്‍ എന്നോ വ്യത്യാസമില്ല. രോഗം വന്നാല്‍ ചികിത്സ തേടിയില്ലങ്കില്‍ നാട്ടില്‍ പറയുന്നഒരു പറച്ചില്‍ ഉണ്ട് സൂചികൊണ്ട് എടുക്കേണ്ടത് തുമ്പ കൊണ്ട് എടുക്കേണ്ടി വരും.

കൊറോണ  ബാധിക്കുന്ന കൂടുതല്‍ പേരിലും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നത്. പ്രായമായവരിലും മറ്റു അസുഖങ്ങള്‍ ഉള്ളവരിലും ന്യൂമോണിയ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്കു നയിക്കുന്നുള്ളൂഎന്നായിരുന്നു വിശ്വാസം . പക്ഷേ ഇപ്പോള്‍ കൂടുതല്‍ ചെറുപ്പക്കാരില്‍രോഗം ഗുരുതരമായി ബാധിക്കുന്നതായി കാണുന്നു. ഇത്കുടുതലും സംഭവിക്കുന്നതു നമ്മുടെ അശ്രദ്ധകൊണ്ടു മാത്രമാണ്.

Join WhatsApp News
Ninan Mathulla 2020-04-01 08:19:11
There is no medicine for Corona infection yet and no vaccine developed yet. Hospitals and doctors treat for symptoms only. Treating for symptoms is not helping body to fight infection. So it is best to let the body fight infection by helping the body to build immunity by eating a balanced food, exercise ( sweating and cooling), cleanliness or hygienic practices and rest.
Francis Thadathil 2020-04-01 17:38:12
Very good story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക