Image

കോവിഡ് 19: കാലിഫോര്‍ണിയ ഒരു കടങ്കഥയോ? (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 01 April, 2020
കോവിഡ് 19: കാലിഫോര്‍ണിയ ഒരു കടങ്കഥയോ?  (ബി ജോണ്‍ കുന്തറ)
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്റ്റേറ്റ്. 40 മില്യനില്‍ കൂടുതല്‍ പൗരര്‍, കൂടാതെ നിരവധി മില്യന്‍ ഒരു രേഖയും ഇല്ലാത്തവര്‍. ഈ സംസ്ഥാനത്തെ വിവിധരാജ്യങ്ങളില്‍ നിന്നുമുള്ള പ്രവേശനകവാടം എന്നും വിശേഷിപ്പിക്കാം.

ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഫ്ലൈറ്റുകള്‍ വരുന്നതും പോകുന്നതും കാലിഫോര്‍ണിയയില്‍ നിന്നും.വൂഹാനില്‍ നിന്നും നേരെ വിമാനമുണ്ട്. കണക്കുകള്‍ പ്രകാരം ഒന്‍പതിനായിരത്തോളം പേര്‍ ഓരോ ദിനവും ചൈനയില്‍ നിന്നും ബിസിനസിനും ഉല്ലാസത്തിനും കാലിഫോര്‍ണിയയില്‍ എത്തുന്നു.

കൂടാതെ ജനുവരി മാസം ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ പ്രമാണിച്ച് ഏറ്റവുമധികം ചൈനീസ്വംശജര്‍ ആഗോളതലത്തില്‍ ചൈനയിലേക്ക് യാത്ര നടത്തുകയും തിരികെ പോകുകയും ചെയ്ത സമയം. ചൈനയില്‍ കൊറോണ വൈറസ് പ്രസരണം സ്ഥിരീകരിക്കപ്പെട്ട ശേഷമാണ് ഇതുപോലൊരു മഹാ ഉത്സവം ചൈനീസ് പട്ടണങ്ങളില്‍ നടന്നതും ആഗോളതല ജനത അതില്‍ പങ്കുകൊണ്ടതും.

ഇതെല്ലാം കണക്കിലെടുത്തു കൊറോണ വൈറസ് പ്രസരണം അമേരിക്കയില്‍ കണ്ടുതുടങ്ങിയ സമയം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ജനതക്ക് മുന്നറിയിപ്പു നല്‍കി ഈ വൈറസ് സംസ്ഥാനത്തെ അമ്പതു ശതമാനത്തിലധികം ജനതയെ ബാധിക്കുന്നതിനു സാധ്യത കാണുന്നുവെന്ന്. അന്നത്തെ ആഗോള തല മരണനിരക്ക് ഒന്നുമുതല്‍ രണ്ടു ശതമാനം വരെ. ഈ കണക്കു നോക്കിയാല്‍ കാലിഫോര്‍ണിയയില്‍ നിരവധിമരണങ്ങള്‍ സംഭവിക്കാം. ഈയൊരവസ്ഥ സംസ്ഥാന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് താങ്ങുവാന്‍ പറ്റാത്തതായി മാറും.

വാഷിംഗ്ടണ്‍ ഡിസിയിലും ഈ ഭീതി ഭരണ നേതാക്കളില്‍ പരന്നു. കാലിഫോര്‍ണിയയില്‍കോവിഡ് 19 നെ നേരിടുന്നതിന് ധ്രുതഗതില്‍ ഒരുക്കങ്ങളും തുടങ്ങി. ഭാഗമായി നേവിയുടെ ചലിക്കുന്ന ആശുപത്രി 'മേഴ്സി' എന്ന കപ്പല്‍ ലോസ് ഏഞ്ചലസ് തുറമുഖത്തേക്ക് യാത്രതിരിച്ചു.

രാജ്യത്തെ ആദ്യ കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ചിട്ട്ഏതാണ്ട് രണ്ടുമാസം ആയി. ന്യൂയോര്‍ക് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ഇന്നത്തെ കണക്കുകളില്‍ കാലിഫോര്‍ണിയയില്‍ കാണുന്ന 6300 കേസുകളും 140 മരണവും പലരെയും അത്ഭുതപ്പെടുത്തുന്നു,കടങ്കഥപോലെ.

കോവിഡ് വൈറസ് ബോധവല്‍ക്കരണവും, സാമൂഹിക സമ്പര്‍കങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ആഹ്വാനങ്ങളും കാലിഫോര്‍ണിയയിലും വാഷിംഗ്ടണ്‍ സംസ്ഥാനത്തും തുടക്കത്തിലേ തുടങ്ങി. അതിന്റെ ഫലം ഇതില്‍ കാണുന്നു. ന്യു യോര്‍ക്ക് തുടങ്ങിയയ വടക്കു കിഴക്കന്‍ സ്റ്റേറ്റുകളില്‍മുന്‍കരുതല്‍ നടപടികള്‍ അല്‍പ്പം താമസിച്ചുപോയി.

തീര്‍ച്ചയായും ജനതക്കും എല്ലാ ഭരണ നേതാക്കള്‍ക്കും വളരെ വളരെ ആശ്വാസം നല്‍കുന്ന ഒരു സംഭവ വികാസമാണ് കാലിഫോര്‍ണിയയില്‍കാണുന്നത്. ടെസ്റ്റുകള്‍ കൂടുതല്‍ നടക്കുന്നതിനനുസരിച്ചു കണക്കുകള്‍ക്ക് വ്യതിയാനങ്ങള്‍ വന്നെന്നും വരും.

ഇന്നത്തെ നിലയില്‍, കാലിഫോര്‍ണിയ എല്ലാ മാതൃക പ്രോജക്ഷനുകളെയും തോല്‍പ്പിച്ചിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ വിദഗ്ദ്ധര്‍ എന്നനുമാനിക്കുന്നവര്‍ പലേ വ്യാഖ്യാനങ്ങളും നല്‍കുന്നുണ്ട്. സയന്‍സ് രംഗത്ത് ഇതൊരു പഠനമായി മാറും എന്നതില്‍ സംശയമില്ല. ഈയൊരവസ്ഥ മുന്നോട്ടു പോകുമെന്ന് എല്ലാവര്‍ക്കും ആശിക്കാം.
കോവിഡ് 19: കാലിഫോര്‍ണിയ ഒരു കടങ്കഥയോ?  (ബി ജോണ്‍ കുന്തറ)
Join WhatsApp News
Anish Chacko 2020-04-01 11:39:23
very good observation... California and their people set a example to the nation ..how to contain covid..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക