Image

വിദേശത്തെ സ്‌കൂളുകളിലെ പരീക്ഷ സി.ബി.എസ്.ഇ ഉപേക്ഷിച്ചു

Published on 01 April, 2020
വിദേശത്തെ സ്‌കൂളുകളിലെ പരീക്ഷ സി.ബി.എസ്.ഇ ഉപേക്ഷിച്ചു


ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ 10, 12 ക്ലാസുകളുടെ മാറ്റിവെച്ച എല്ലാ ബോര്‍ഡ് പരീക്ഷകളും സി.ബി.എസ്.ഇ നടത്തില്ല. ഉപരിപഠനത്തിന് അര്‍ഹത നേടാനായി ആവശ്യമുള്ള പ്രധാന വിഷയങ്ങള്‍ക്കു മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

വിദേശത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിലെ പരീക്ഷകള്‍ ഉപേക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമാണ് 10-ാം ക്ലാസ് പരീക്ഷ നടത്താന്‍ ശേഷിക്കുന്നത്. മറ്റെല്ലായിടത്തും ഇത് പൂര്‍ത്തിയാക്കിയിരുന്നു. ഹിന്ദി കോഴ്സ് എ, ഹിന്ദി കോഴ്സ് ബി, ഇംഗ്ലീഷ് കോമണ്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയാണ് ഇവിടെ 10-ാം ക്ലാസുകാര്‍ക്ക് നടത്താനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക