Image

അമേരിക്കയിലെ കാലിഫോർണിയ മോഡൽ (ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)

Published on 01 April, 2020
അമേരിക്കയിലെ കാലിഫോർണിയ മോഡൽ (ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)
കോവിഡിനെ നേരിടുന്നതിൽ ഇന്ത്യയിലെ കേരള മോഡൽ എന്നു പറയുന്നതു പോലെയാണ് അമേരിക്കയിലെ കാലിഫോർണിയ മോഡൽ. മടിച്ചുനിൽക്കാതെ ഏറ്റവും ആദ്യം സ്റ്റേ അറ്റ് ഹോം പ്രഖ്യാപിച്ച സംസ്ഥാനമാണ് കാലിഫോർണിയ. എണ്ണത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണെങ്കിലും കർവ് കുത്തി ഉയരുന്നില്ല. 15 ദിവസമായി തുടരുന്ന സമ്പൂർണ്ണ വീട്ടിലിരിപ്പ് ഫലം കാണുന്നു എന്നു കണക്കുകൾ. ന്യൂയോർക്ക് പോലും ഫിസിക്കൽ ഡിസ്റ്റൻസിങ് പാലിക്കാത്തവർക്ക് ഫൈൻ ഏർപ്പെടുത്തുന്ന കടുത്ത നടപടിയിലേക്കു ഇന്നു മാത്രമാണ് എത്തിച്ചേർന്നതെങ്കിൽ കാലിഫോർണിയ യാതൊരു മയവുമില്ലാതെ ഇതു നടപ്പാക്കിയിട്ടു രണ്ടാഴ്ച. വീക്കെന്റുകളിൽ അവശ്യ സേവനങ്ങൾക്ക് പോലും പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നുള്ള കൂടുതൽ നിയന്ത്രണങ്ങൾ. സ്‌കൂളുകൾ പണ്ടേ അടച്ചു, എല്ലാ സ്‌കൂളുകളും ഡിസ്റ്റന്റ് സ്‌കൂളിങ് ആരംഭിച്ചു, അപ്പോൾ ശരിക്കും കഷ്ടത്തിലായതു പാരന്റ്‌സ് ആണ്.

ഇന്ന് ആദിയുടെ ടീച്ചർ പാരന്റ്സിനു ഒരു മെസ്സേജ് അയച്ചു.

"നിങ്ങൾ ഓരോരുത്തരും ഈ ഡിസ്റ്റന്റ് സ്‌കൂളിങ് ഒരു വിജയമാക്കാൻ ഇടുന്ന അധ്വാനം കണ്ടിട്ട് ഇന്നലെ എന്റെ കണ്ണ് നിറഞ്ഞു. എന്റെ കുട്ടികളുടെ അസൈൻമെന്റ് ചിത്രങ്ങൾ കണ്ടപ്പോൾ അതിനു പിന്നിൽ നിങ്ങൾ ഓരോരുത്തരും ഈ കഷ്ടസമയത്തു കാണിക്കുന്ന സമർപ്പണം കണ്ട് എനിക്കെന്റെ വാക്കുകൾ നഷ്ടപ്പെട്ടു.

നിങ്ങൾ ഇപ്പോൾ ഒരേ സമയം ചെയ്യുന്നത് മൂന്നു കാര്യങ്ങളാണ്- പാരന്റിങ്, വർക്കിങ് ആൻഡ് ടീച്ചിങ്. ഇതുമൂന്നും ഒരേ സമയം ചെയ്യുക എളുപ്പമല്ല. നിങ്ങളിൽ ആർക്കെങ്കിലും ഭംഗിയായി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമല്ല, അത് അത്രയും അസാധ്യമായതു കൊണ്ടാണ്. നിങ്ങൾക്ക് ചിലപ്പോൾ ദേഷ്യം വരാം, നിങ്ങൾക്ക് ചിലപ്പോൾ യാതൊന്നും ശരിയാവുന്നില്ല എന്നുതോന്നാം, നിങ്ങളോടും ഈ ലോകത്തോടു തന്നെയും വെറുപ്പ് തോന്നാം, ചിലപ്പോൾ തിരഞ്ഞെടുപ്പുകൾ വേണ്ടി വന്നേക്കാം.

കുട്ടിയുമായി ഒരു ഗെയിം കളിക്കണോ അതോ അസൈൻമെന്റ് ചെയ്യാൻ അടികൂടണോ എന്നു സംശയപ്പെടുമ്പോൾ നിങ്ങൾ ഗെയിം തിരഞ്ഞെടുക്കുക. ലോൺട്രിയിൽ തുണി ഇടണോ അതോ കുക്ക് ചെയ്യണോ എന്നു ആശയക്കുഴപ്പത്തിലാകുമ്പോൾ നിങ്ങൾ കുക്കിങ് തിരഞ്ഞെടുക്കുക. പൊട്ടിച്ചിരിയും, കെട്ടിപ്പിടിത്തവും, ഉമ്മകളും തിരഞ്ഞെടുക്കുക. പ്രിയപ്പെട്ടവരെ കുറിച്ചുള്ള അന്വേഷണങ്ങൾ തിരഞ്ഞെടുക്കുക. അകലത്തിരിക്കുമ്പോഴും പരസ്പരം പരമാവധി അടുത്തിരിക്കുക.
നമ്മൾ ഇതിനെയും മറികടക്കും, ലവ് യു ഓൾ
കണ്ണ് നിറഞ്ഞുപോയി, ആദി കാണാതിരിക്കാൻ ഞാനെന്റെ കണ്ണുകൾ ഇറുക്കി അടച്ചു

Join WhatsApp News
അമ്മേന്‍ സത്യം 2020-04-01 15:57:07
നിങ്ങള്‍ 2 -3 പീപ്പിള്‍ എന്തിനു കൂട്ടം കൂടിയാലും നിങ്ങളുടെ ഇടയില്‍ ഞാന്‍ എന്ന കൊറോണ ഉണ്ട്. ആമ്മേന്‍ ആമ്മേന്‍ സത്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക