Image

കോവിഡ് 19: വിദേശരാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി

Published on 01 April, 2020
കോവിഡ് 19: വിദേശരാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി
ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് കേരളത്തിനുപുറത്ത് നാലുമലയാളികള്‍ മരിച്ചു. അമേരിക്കയില്‍ രണ്ടുപേരും ദുബൈയിലും മുംബൈയിലും ഒരാള്‍ വീതവുമാണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ ഈസ്റ്റ് ആലനില്‍ക്കുന്നതില്‍ കുഴിക്കല്‍ തോമസ് ഡേവിഡ് (ബിജു  47) ആണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച 2.30 നായിരുന്നു മരണം.

ന്യൂയോര്‍ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. പനിയെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ആരോഗ്യനില വഷളായി വന്‍െറിലേറ്ററില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളും സഹോദരങ്ങളും 35 വര്‍ഷമായി യു.എസിലാണ്. ഭാര്യ: സൈജു. മക്കള്‍: നിയ, മേഘ, ഏലീസ.

കാക്കനാട് ജയരാജ് അപ്പാര്‍ട്മന്‍െറില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്‍െറ ഭാര്യ കുഞ്ഞമ്മയാണ് (85)  അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ മരിച്ചത്. ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ ജോലിക്കാരനായിരുന്ന സാമുവല്‍ മരിച്ചശേഷമാണ് കുഞ്ഞമ്മ മകള്‍ ലൂസിക്കൊപ്പം ന്യൂജഴ്‌സിയില്‍ സ്ഥിര താമസമാക്കിയത്.

തൃശൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശി തേപറമ്പില്‍ പരീദ് (69) ദുബൈയിലാണ് മരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പരീദിന് ഏതാനും ദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് അധികൃതര്‍ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ഖബറടക്കം ദുബൈയില്‍ നടക്കുമെന്നറിയുന്നു. നേരത്തെ കയ്പമംഗലം പുത്തന്‍പള്ളിയില്‍ മുഅദ്ദിന്‍ ആയിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ ഫരീദ്, അബ്ദുല്‍ ഫത്താഹ്, സൈഫുദ്ദീന്‍, സാജിദ്.

മഹാരാഷ്ട്ര അന്ധേരി സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി കതിരൂര്‍ ദേവന്‍വില്ലയില്‍ അശോകന്‍ മരോളി (63) യാണ് ചൊവ്വാഴ്ച മരിച്ചത്. തൊണ്ടവേദനയെ തുടര്‍ന്ന് ഘാട്കൂപ്പറിലെ രാജെവാഡി ആശുപത്രിയിലായിരുന്നു.  രാധാലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ദീപു, ജിംസി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക