Image

കേരള കര്‍ണാടക അതിര്‍ത്തി തുറന്നു ;രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും

Published on 01 April, 2020
 കേരള കര്‍ണാടക അതിര്‍ത്തി തുറന്നു ;രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും
കാസര്‍കോട്: കേരള കര്‍ണാടക അതിര്‍ത്തി തുറന്നു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കാസര്‍കോട് തലപ്പാടിയില്‍ കര്‍ണാടക അതിര്‍ത്തി തുറന്നത്. അതിര്‍ത്തി തുറക്കണമെന്നും പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണുണ്ടായിരിക്കുന്നതെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.

 ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച വിധിയിലായിരുന്നു അതിര്‍ത്തി തുറന്നുകൊടുക്കാന്‍ കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അതിര്‍ത്തി പൊലീസ് തുറക്കുകയായിരുന്നു. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

 അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി  പറഞ്ഞു.ചികിത്സയും ചരക്കുനീക്കവും തടയുന്നത് ഭരണഘടനാവിരുദ്ധമാണ്.

കര്‍ണാടക സര്‍ക്കാരിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഭരണഘടനാവിരുദ്ധ നടപ്പാടികളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപിച്ചു. രാജ്യം ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. അതിര്‍ത്തി റോഡുകള്‍ തുറന്നില്ലെങ്കില്‍ കാസര്‍കോട്ടെ ജനങ്ങള്‍ മറ്റൊരു ദുരന്തത്തില്‍ അകപ്പെടുമെന്നും വിധിന്യായത്തില്‍ ഡിവിഷന്‍ ബഞ്ച് വ്യക്കമാക്കി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക