Image

ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ ആ സ്‌പോട്ടില്‍ വെടിവച്ചുകൊല്ലുമെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ്

Published on 02 April, 2020
ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ ആ സ്‌പോട്ടില്‍ വെടിവച്ചുകൊല്ലുമെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ്

മനില: കോവിഡ് വ്യാപനം തടയാന്‍ ഫിലിപ്പൈന്‍സില്‍ നിയന്ത്രണം കര്‍ശനമാക്കി. ഒരു മാസം നീളുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ വെടിവച്ച്‌ കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. പൊലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു.


പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. ഗുരുതരമായ സമയമാണിത്. രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു. 


ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാരെ . അവിടെ വച്ച്‌ തന്നെ വെടിവച്ച്‌ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ടെ. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചിട്ട്. 


കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച്‌ മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധിച്ചിരുന്നു. 


ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക