Image

ഡല്‍ഹി തബ്‌ലീഗ് സമ്മേളനത്തിന് പത്തനംതിട്ടയില്‍നിന്ന് 17 പേര്‍ പങ്കെടുത്തതായി കണ്ടെത്തി

Published on 02 April, 2020
ഡല്‍ഹി തബ്‌ലീഗ് സമ്മേളനത്തിന് പത്തനംതിട്ടയില്‍നിന്ന് 17 പേര്‍ പങ്കെടുത്തതായി കണ്ടെത്തി

പത്തനംതിട്ട : ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ വിവിധ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍നിന്ന് 17 പേര്‍ പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണ്ടെത്തി. ജില്ലാ കളക്ടര്‍ പി.ബി നുഹിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ടീമാണ് ഇവരെ കണ്ടെത്തിയത്.

ഇവരില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ.എം സലിം ഡല്‍ഹിയില്‍ മരിച്ചു. മൂന്നുപേര്‍ ഡല്‍ഹില്‍ ഹോം ഐസലേഷനിലാണ്. മൂന്നുപേര്‍ പത്തനംതിട്ട ജില്ലാ ആശുപത്രില്‍ ഐസലേഷനിലും ബാക്കിയുള്ള 10 പേര്‍ ഹോം ഐസലേഷനിലും കഴിയുകയാണ്. ഇവരില്‍ ഒന്‍പതുപേരുടെ ശ്രവം പരിശോധനയ്ക്കായി അയച്ചു. 


ഇവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.

നിസാമുദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാര്‍ക്കുപുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള 20 പേരെയും സര്‍വൈലന്‍സ് ടീം കണ്ടെത്തിയിട്ടുണ്ട്. 


കോട്ടയം 11, ആലപ്പുഴ 5, തിരുവനന്തപുരം 2, കണ്ണൂര്‍ 1, തൃശൂര്‍ 1. കേരള എക്‌സ്പ്രസ് ട്രെയിന്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. ഡോ.എം.എസ് രശ്മി, ഡോ.നവീന്‍.എസ്.നായര്‍ എന്നിവര്‍ നയിക്കുന്ന സര്‍വൈലന്‍സ് ടീമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക