Image

കൊറോണ: വരാനിരിക്കുന്നത് നിർണായക ദിനങ്ങൾ; വ്യാപനം നിയന്ത്രിക്കാൻ നാലാഴ്ചവരെ സമയമെടുക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

Published on 02 April, 2020
കൊറോണ: വരാനിരിക്കുന്നത് നിർണായക ദിനങ്ങൾ; വ്യാപനം നിയന്ത്രിക്കാൻ നാലാഴ്ചവരെ സമയമെടുക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

കൊറോണ വൈറസ് വ്യാപനം രാജ്യത്ത് വർദ്ധിക്കുമ്പോൾ പ്രതികരണവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഷർഷവർദ്ധൻ രം​ഗത്ത്. രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങൾ നിർണായകമാണെന്നും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺ ഫലപ്രദമാണ്. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതിൽ ആരോഗ്യമന്ത്രിയുടെ മറുപടി.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 50 ആയി. 1965 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേർ ചികിത്സയിലുണ്ട്. 151 പേർക്ക് രോഗം ഭേദമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക