Image

ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണം : ഐഎംഎ

Published on 02 April, 2020
ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണം : ഐഎംഎ

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) .


 ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാനുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും ആശുപത്രിയില്‍ ലഭ്യമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

'രോഗികളുമായി അടുത്ത് ഇടപഴകുമ്ബോള്‍ വൈറസ് രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. ലോകത്തെമ്ബാടും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം രോഗബാധിതര്‍ ആയിട്ടുള്ളത്.


 അവരില്‍ നല്ല ശതമാനം ആള്‍ക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് നമ്മള്‍ കാണാതിരുന്നുകൂടാ. അതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുവാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ എന്ന വ്യത്യാസം ഇല്ലാതെ ലഭ്യമാക്കണം . അവരെ പരിപൂര്‍ണമായും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കുകയും വേണമെന്നും' ഐഎംഎ ആവശ്യപ്പെട്ടു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക