Image

കോവിഡ് ബാധിതരെ കണ്ടെത്താനുള്ള കിറ്റ് ഐസിഎംആര്‍ ഉടന്‍ പുറത്തിറക്കും

Published on 02 April, 2020
കോവിഡ് ബാധിതരെ കണ്ടെത്താനുള്ള കിറ്റ് ഐസിഎംആര്‍ ഉടന്‍ പുറത്തിറക്കും
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് കേരളത്തില്‍ നിന്നുള്‍പ്പെടെ 11 കോവിഡ് 19 രോഗികളിലെ വൈറസിന്റെ ഘടന വേര്‍തിരിച്ചു. ഇന്ത്യയില്‍ തന്നെ 20 സ്ഥലങ്ങളില്‍ മരുന്നും വാക്‌സിനും കണ്ടുപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങി. 7000 അപേക്ഷകളാണ് മരുന്നു കമ്പനികളില്‍ നിന്നു ലഭിച്ചിരിക്കുന്നത്.

മലേറിയ, ഡെങ്കി എന്നിവയ്‌ക്കെതിരായ മികച്ച കിറ്റ് നിര്‍മിക്കുന്ന ഇന്ത്യ വൈകാതെ കോവിഡ് കിറ്റും പുറത്തിറക്കാന്‍ സാധ്യതയുണ്ട്. രക്തത്തിലെ സിറോളജി പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്താനുള്ള 5 ലക്ഷം കിറ്റ് ഐസിഎംആര്‍ ഈയാഴ്ച തന്നെ പുറത്തിറക്കും.

പത്തനംതിട്ട ന്മ കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകര്‍ന്ന് ഗവേഷണ ലോകം. കോവിഡ്– 19 ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാന്‍ ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നത് 54 സ്ഥലങ്ങളില്‍. ഇതില്‍ 2 മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ചൈനയിലും യുഎസിലുമാണ് ഗവേഷണം നടക്കുന്നത്.

അതിനിടെ കൊറോണയെ തോല്‍പ്പിക്കാനുള്ള ആദ്യ മരുന്ന് നിര്‍മ്മാണം തകൃതിയില്‍ നടന്നുവരുന്നു. 18 മുതല്‍ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് പറയുന്നു. വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒരു വര്‍ഷം വരെ എടുത്തേക്കാം. 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള വുഹാനില്‍ നിന്നുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പഠനം നടത്തുന്നത്.മറ്റ് 52 സ്ഥലങ്ങളില്‍ വാക്‌സിന്‍ ഗവേഷണം പുരോഗമിക്കുന്നു. വൈകാതെ ജന്തുക്കളിലും തുടര്‍ന്നു മനുഷ്യരിലും പലതും പരീക്ഷിച്ചു തുടങ്ങും. ഇസ്രയേലും രംഗത്തുണ്ട്.

മരുന്നു നിര്‍മ്മാണത്തിനായി തുടക്കമിട്ട ആഗോള സംയോജക സമിതിയില്‍ (സോളിഡാരിറ്റി) ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ഈ ജൈവസാങ്കേതിക വകുപ്പിന്റെ ഈ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക