Image

ലോക്ഡൗണില്‍കുടുങ്ങി വീട്ടിലെത്തിയ ഭര്‍ത്താവിനെ പുറത്താക്കിയ ഭാര്യയുടെ നടപടിയില്‍ പ്രതിക്ഷേധം

Published on 02 April, 2020
ലോക്ഡൗണില്‍കുടുങ്ങി വീട്ടിലെത്തിയ ഭര്‍ത്താവിനെ പുറത്താക്കിയ ഭാര്യയുടെ നടപടിയില്‍ പ്രതിക്ഷേധം
കാസര്‍കോട് : കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി.  ഒടുവില്‍ ഇയാള്‍ക്കു തുണയായി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും. മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലുവില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. കോഴിക്കോട് ഹോട്ടല്‍ ജോലിയാണെന്നു പറയുന്ന 55 പ്രായമുള്ളയാള്‍ ആണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. 3 മക്കളുടെ അമ്മയായ ഭാര്യ അകത്തു കയറ്റിയില്ല.

ആ രാത്രിയില്‍ വരാന്തയില്‍ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവര്‍ത്തകര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയര്‍ സെന്ററിലാക്കി.

ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയില്‍ നിന്നു ഭക്ഷണം കിട്ടുന്നു. രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകന്‍ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാള്‍  ചോദിക്കുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവെക്കുന്നു. നിരീക്ഷണ കാലം കഴിഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.

അതിനിടെ ചെലവിനു നല്‍കാതെ അകന്നു നില്‍ക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയതെന്നും ഭാര്യ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക