Image

ഒമാനില്‍ 21 പേര്‍ക്ക് കൂടി കോവിഡ് 19, വൈറസ് ബാധിതര്‍ 231

Published on 02 April, 2020
ഒമാനില്‍ 21 പേര്‍ക്ക് കൂടി കോവിഡ് 19, വൈറസ് ബാധിതര്‍ 231
മസ്കത്ത് : ഒമാനില്‍ 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 231 ആയി. 57 പേര്‍ കോവിഡ് 19 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സഞ്ചാര അനുമതിയുള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. റോഡിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചയക്കുന്നുണ്ട്. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്ര വിലക്കി ചൊവ്വാഴ്ചയാണ് സുപ്രീം കമ്മിറ്റി ഉത്തരവിറക്കിയത്. സുല്‍ത്താന്‍ സായുധ സേനക്കും റോയല്‍ ഒമാന്‍ പൊലീസിനുമാണ് ചുമതല.

വകുപ്പ് മേധാവികള്‍ നിശ്ചയിച്ചത് പ്രകാരം ഓഫീസ് പ്രവര്‍ത്തനത്തിന് അനിവാര്യമായ പൊതുസ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, ആംബുലന്‍സ് എമര്‍ജന്‍സി വാഹനങ്ങള്‍, സൈനിക സുരക്ഷാ വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങള്‍, വാണിജ്യ നിര്‍മാണ സാമഗ്രികള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, പൊതു സ്വകാര്യ മേഖലകളില്‍ ഉപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ തുടങ്ങിയവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തുടങ്ങിയവക്കാണ് സഞ്ചാര അനുമതിയുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക