Image

ചൈനീസ് നഗരമായ ഷെൻ‌ഷെൻ നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നത് നിരോധിച്ചു.

Published on 02 April, 2020
 ചൈനീസ് നഗരമായ ഷെൻ‌ഷെൻ നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നത് നിരോധിച്ചു.

കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം വന്യജീവി കച്ചവടത്തെ വ്യാപകമായി തടയുന്നതിന്റെ ഭാഗമായി ചൈനീസ് നഗരമായ ഷെൻ‌ഷെൻ നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നത് നിരോധിച്ചു.

കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് പകർന്നതായാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. ചൈനയിലെ ഒരു നഗരമായ വുഹാനിലെ വന്യജീവി വിപണിയിൽ പോയവരിലാണ് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്, അവിടെ വവ്വാലുകൾ, പാമ്പുകൾ, പൂച്ചകൾ, വെരുക്, ഈനാംപേച്ചി മറ്റ് മൃഗങ്ങൾ എന്നിവയെ വിറ്റിരുന്നു.

ലോകമെമ്പാടുമുള്ള 935,000 ത്തിലധികം ആളുകളെ ഈ രോഗം ബാധിക്കുകയും 47,000 ത്തോളം പേർ മരിക്കുകയും ചെയ്തു.

നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നതിനുള്ള നിരോധനം മെയ് ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക