Image

ആളുകളെ കോവിഡ് വിമുക്തമാക്കാന്‍ ചൈനാ മോഡലില്‍ ശുചീകരണ തുരങ്കവുമായി തമിഴ് നാട്

Published on 02 April, 2020
ആളുകളെ കോവിഡ് വിമുക്തമാക്കാന്‍ ചൈനാ മോഡലില്‍ ശുചീകരണ തുരങ്കവുമായി തമിഴ് നാട്
ചെന്നൈ: ചൈനയില്‍ കോവിഡ് 19 പ്രതിരോധിക്കാന്‍ ഒരുക്കിയ ശുചീകരണ ടണലുകളുടെ മാതൃകയില്‍ ടണലൊരുക്കി തമിഴ്നാട്. മൂന്ന് മുതല്‍ അഞ്ച് സെക്കന്‍ഡ് വരെ ടണലിലൂടെ നടക്കുമ്ബോള്‍ അത് ആളുകളെ അണുവിമുക്തമാക്കുന്നു.

തിരുപ്പൂരിലെ തെന്നംപാളയം മാര്‍ക്കറ്റിന് പുറത്തായാണ് അണുവിമുക്തമാക്കാനുള്ള ശുചീകരണ ടണല്‍ സജ്ജമാക്കിയിരിക്കുന്നത്. മാര്‍ക്കറ്റിലെത്തുന്ന ആളുകള്‍ കൈകഴുകിയ ശേഷം തണലിലൂടെ നടക്കണം.

ടണലിലൂടെ കടന്ന് പോകുന്നവരുടെ മേലേക്ക് തുരങ്കത്തില്‍ സ്ഥാപിച്ച മൂന്നു കുഴല്‍ വഴി സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം തളിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ കെ. വിജയകാര്‍ത്തികേയന്‍ തുരങ്കം ഉദ്ഘാടനം ചെയ്തു. 

അണുവിമുക്ത താത്കാലിക ടണല്‍ ഇന്ത്യയില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക