Image

കൊറോണ പ്രതിരോധത്തിന് കേന്ദ്രവിഹിതമായി 157 കോടി

Published on 02 April, 2020
കൊറോണ പ്രതിരോധത്തിന് കേന്ദ്രവിഹിതമായി 157 കോടി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവിഹിതമായി കേരളത്തിന് 157 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ നിധിയില്‍നിന്ന് തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ജില്ലകള്‍ കൊറോണ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ എട്ട് ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ട് സ്‌പോര്‍ട്ട് ജില്ലകള്‍ വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ജനങ്ങള്‍ തള്ളിക്കയറുന്ന രീതി ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക