Image

സംസ്ഥാനത്ത് എട്ടു ജില്ലകള്‍ ഹോട്ട്സ്പോട്ട്

Published on 02 April, 2020
സംസ്ഥാനത്ത് എട്ടു ജില്ലകള്‍ ഹോട്ട്സ്പോട്ട്


എട്ടു ജില്ലകളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.  വ്യാഴാഴ്ച പോസിറ്റീവായത് ഉള്‍പ്പെടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്തുനിന്ന് വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികളാണ്. സമ്പര്‍ക്കം മൂലം രോഗബാധിതരായവര്‍ 76.

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. മറ്റേയാള്‍ ഇടുക്കി സ്വദേശിയും. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരില്‍ നാലു വിദേശികളുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക