Image

ലോക്ക്ഡൗണില്‍ ആരും വിശന്നിരിക്കരുത്; ബാല്‍ക്കണിയില്‍ ഭക്ഷണ കൊട്ടകള്‍ സ്ഥാപിച്ച് ഇറ്റാലിയന്‍ ജനത

Published on 02 April, 2020
ലോക്ക്ഡൗണില്‍ ആരും വിശന്നിരിക്കരുത്; ബാല്‍ക്കണിയില്‍ ഭക്ഷണ കൊട്ടകള്‍ സ്ഥാപിച്ച് ഇറ്റാലിയന്‍ ജനത


റോം: കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച രാജ്യമാണ് ഇറ്റലി. 14,000ത്തോളം ആളുകള്‍ ഇതിനോടകം മരിച്ചു. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വീടുകളില്ലാതെയും മറ്റും നിസ്സഹായരായി ജീവിക്കുന്നവരുടെ വിശപ്പകറ്റാന്‍ വേറിട്ട മാതൃക സ്വീകരിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ജനത.

വീടുകളിലെ ബാല്‍ക്കണിയില്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ ചെറു കൊട്ടകള്‍ തൂക്കിയിട്ടാണ് ഇറ്റാലിയന്‍ ജനത പാവപ്പെട്ടവരുടെ വിശപ്പകറ്റാന്‍ സഹായിക്കുന്നത്. ഇത്തരം ചെറു സഹായ കൊട്ടകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

നേപ്പിള്‍സ് നഗരത്തിലെ നിരവധി വീടുകളില്‍ ഇത്തരം സഹായ കൊട്ടകള്‍ കാണാം. വിശപ്പകറ്റാന്‍ മറ്റു വഴികളില്ലാത്തവര്‍ക്ക് ഇതില്‍നിന്നും ഭക്ഷണം എടുത്ത് കഴിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ളവര്‍ക്ക് ഈ കൊട്ടകളില്‍ ഭക്ഷണ സാധനങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യാം.

നേപ്പിള്‍സ് അടക്കമുള്ള ചില നഗരങ്ങളില്‍ തുടക്കമിട്ട ബാല്‍ക്കണി സഹായ രീതി വലിയ ഹിറ്റായതോടെ ഇറ്റലിയിലെ കൂടുതല്‍ നഗരങ്ങളും ഇത് പിന്തുടര്‍ന്ന് വരുകയാണ്.

Join WhatsApp News
josecheripuram 2020-04-02 20:12:38
Nations raise&fall,we have seen,I wonder Why a person who had nothing of that kind,still survive?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക